കൊൽക്കത്ത :ബംഗാൾ വിദ്യാഭ്യാസ വകുപ്പിലെ തൊഴിൽ നിയമന അഴിമതി കേസില്‍ അറസ്റ്റിലായ അർപിത മുഖർജി കടുത്ത മാനസിക സമ്മർദത്തിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ. അറസ്റ്റിനിപ്പുറം അമ്മയടക്കമുള്ളവര്‍ സന്ദര്‍ശിക്കാന്‍ എത്താത്തതിന്റെ പ്രയാസം അവരെ വേട്ടയാടുകയാണെന്ന് ജയിലധികൃതര്‍ പറയുന്നു. നിലവിൽ അലിപ്പൂർ വിമൻസ് കറക്ഷണൽ ഹോമിലാണ് അർപിതയുള്ളത്.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നേരത്തെ അര്‍പിത ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. ജൂലൈ 23 നാണ് അര്‍പിത പിടിയിലാകുന്നത്. ഇവരുടെ വിവിധ ഫ്ളാറ്റുകളില്‍ നിന്നായി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ 50 കോടി രൂപയോളം രൂപ പിടിച്ചെടുത്തിരുന്നു. ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് പിന്നാലെയാണ് അര്‍പിത പിടിയിലാകുന്നത്. ആദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായിരുന്നു അര്‍പിത.