നിവാർ ചുഴലിക്കാറ്റ്; കടലൂരിലെ ക്യാമ്പിൽ മാത്രം 52,000 പേരെ താമസിപ്പിച്ചു.
നാശനഷ്‌ടങ്ങൾ വിലയിരുത്തിയശേഷം ധനസഹായം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി.
നിവാർ ചുഴലിക്കാറ്റ്; കടലൂരിലെ ക്യാമ്പിൽ മാത്രം 52,000 പേരെ താമസിപ്പിച്ചു.
ചെന്നൈ:തമിഴ്‌നാട്ടിൽ ഇന്നലെ രാത്രിയോടെ തീരം തൊട്ട നിവാർ ചുഴലിക്കാറ്റ് ആശങ്ക ഒഴിയുന്നു. തീവ്രത കുറഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടലൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാത്രം 52,000 പേരെയാണ് മാറ്റിപാർപ്പിച്ചത്. ചുഴലിക്കാറ്റിൽ 77 വൈദ്യതിപോസ്റ്റുകളാണ് നിലംപൊത്തിയത്. 1500 ഓളം ഹെക്ടർ കൃഷിയിടങ്ങളും നശിച്ചു. നാശനഷ്‌ടങ്ങൾ വിലയിരുത്തുകയാണെന്നും അതിനനുസരിച്ച് ധനസഹായം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Last Updated : Nov 26, 2020, 10:21 PM IST