ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി കുറഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ശനിയാഴ്ച 400 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഒന്നിടവിട്ട ദിവസങ്ങളിൽ മാർക്കറ്റുകള്‍ തുറക്കാനും, 50 ശതമാനം യാത്രക്കാരുമായി ഡൽഹി മെട്രോയ്ക്ക് സർവീസ് നടത്താനും അനുമതിയുണ്ട്. കൊവിഡ് കേസുകളുടെ എണ്ണം ഇനിയും ഒരാഴ്ചത്തേക്ക് നിയന്ത്രണ വിധേയമാവുകയാണെങ്കില്‍ കൂടുതൽ ഇളവുകളുണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.