ലക്നൗ:കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉത്തർപ്രദേശിലെ മീററ്റിൽ 280 ഓളം ജയില്‍ തടവുകാരെ ജാമ്യത്തിലോ പരോളിലോ വിട്ടയക്കുമെന്ന് ജില്ലാ സീനിയർ ജയിൽ സൂപ്രണ്ട് അറിയിച്ചു. സെല്ലുകള്‍ അണുവിമുക്തമാക്കാറുണ്ടെന്നും 45നും 60നും മുകളിലുള്ള തടവുകാര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ജയില്‍ പുള്ളികളെ വിട്ടയച്ചിരുന്നു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. ബുധനാഴ്ച മാത്രം 31,165 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകള്‍ 2,62,474 ആയി.
കൊവിഡ് വ്യാപനം: മീററ്റ് ജയിലിലെ 280 ഓളം തടവുകാരെ പരോളിൽ വിട്ടയക്കും - ജയില്‍
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്. ഇതിന് മുന്‍പും തടവ് പുള്ളികളെ പരോളില്‍ അയച്ചിരുന്നു
കൊവിഡ് വ്യാപനം: മീററ്റ് ജയിലില്‍ നിന്നും 280 ഓളം തടവുകാരെ പരോളിൽ വിട്ടയക്കുംകൊവിഡ് വ്യാപനം: മീററ്റ് ജയിലില്‍ നിന്നും 280 ഓളം തടവുകാരെ പരോളിൽ വിട്ടയക്കും
Also Read:ഇന്ത്യയിൽ കൊവിഡ് കേസുകള്‍ 4.12 ലക്ഷം കവിഞ്ഞു; 24 മണിക്കൂറിൽ 3,980 മരണം
അതേസമയം രാജ്യത്ത് വീണ്ടും നാല് ലക്ഷം കടന്ന് കൊവിഡ് ബാധിതർ. രാജ്യത്ത് 4,12,262 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 3,980 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തു. 3,29,113 പേർ രോഗമുക്തരായി. ഇതോടെ 1,72,80,844 പേരാണ് കൊവിഡ് മുക്തരായത്. രാജ്യത്ത് നിലവിൽ 35,66,398 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ രാജ്യത്ത് 2,10,77,410 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.