കേരളം

kerala

ETV Bharat / bharat

അർണബിനെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി - Anvay naik suicide

നവംബർ നാലിന് അറസ്റ്റു ചെയ്ത അർണബിനെ ക്വാറന്റൈൻ കേന്ദ്രമായ അലിബാഗ് ഗവൺമെന്റ് സ്‌കൂളിലായിരുന്നു പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും തലോജ ജയിലിലേക്ക് മാറ്റിയതായി റായ്ഗഡ് പൊലീസ് അറിയിച്ചു.

1
1

By

Published : Nov 8, 2020, 4:35 PM IST

മുംബൈ: റിപ്പബ്ലിക് ടിവി മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ അർണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി. അർണബിനെ താൽക്കാലികമായി പാർപ്പിച്ചിരിക്കുന്ന അലിബാഗ് സ്കൂളിൽ നിന്നും തലോജ ജയിലിലേക്ക് മാറ്റിയതായി റായ്ഗഡ് പൊലീസ് അറിയിച്ചു.

നവംബർ നാലിന് അറസ്റ്റു ചെയ്ത അർണബിനെ ക്വാറന്റൈൻ കേന്ദ്രമായ അലിബാഗ് ഗവൺമെന്റ് സ്‌കൂളിലായിരുന്നു പാർപ്പിച്ചിരുന്നത്. അലിബാഗ് കോടതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഈ മാസം 18 വരെ അർണബിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പൊലീസ് വാനിൽ ജയിലിലേക്ക് മാറ്റുന്നതിനിടെ തന്നെ പൊലീസ് ഉദ്യോഗസ്ഥർ ഉപദ്രവിച്ചതായും തന്റെ ജീവൻ അപകടത്തിലാണെന്ന് അർണബ് ഗോസ്വാമി ഉറക്കെ വിളിച്ചു പറഞ്ഞതായും ഭാര്യ പറഞ്ഞു. തൻ്റെ ഭർത്താവിന് എന്തെങ്കിലും സംഭവിച്ചാൽ അതിൻ്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും അവർ വിശദീകരിച്ചു.

ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വയ് നായിക്കിൻ്റെയും അമ്മ കുമുദ് നായിക്കിൻ്റെയും മരണവുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ ബുധനാഴ്ച അറസ്റ്റ് ചെയ്തത്.

ABOUT THE AUTHOR

...view details