ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഈദ്-ഉൽ-ഫിത്തർ ആഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍. ഈദ്-ഉൽ-ഫിത്തറിന് ഒരു ദിവസം മുന്‍പാണ് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ പൂഞ്ച്-റാവലക്കോട്ട് ക്രോസിംഗ് പോയിന്‍റിലും മെൻഡാർ-ഹോട്‌സ്പ്രിംഗ് ക്രോസിംഗ് പോയിന്‍റിലും ആഘോഷം നടത്തിയത്. സൈനികര്‍ മധുപലഹാങ്ങളും ആശംസകളും കൈമാറി. ഇരുരാജ്യങ്ങളും തമ്മിൽ അടുത്തിടെ അംഗീകരിച്ച വെടിനിർത്തല്‍ കരാറിന്‍റെ പശ്ചാത്തലത്തിൽ ചടങ്ങ് ആത്മവിശ്വാസം വളർത്തുന്ന നടപടിയായാണ് കാണുന്നതെന്ന് ഇന്ത്യൻ ആർമി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു. ഇത് നല്ലൊരു തുടക്കമാണെന്നും ഭാവിയിലും ഇരുരാജ്യങ്ങളും തമ്മില്‍ സൗഹൃദത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും സേന അറിയിച്ചു.
ഈദ് ഉൽ ഫിത്തർ ഒരുമിച്ചാഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍ - ഈദ് ഉൽ ഫിത്തർ ഒരുമിച്ചാഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍
ഇരു രാജ്യങ്ങളിലെയും സൈനികര്‍ മധുര പലഹാരങ്ങള്‍ കൈമാറി
![ഈദ് ഉൽ ഫിത്തർ ഒരുമിച്ചാഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍ ഈദ് ഉൽ ഫിത്തർ ഒരുമിച്ചാഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍ Army ഇന്ത്യ-പാക്ക് പട്ടാളക്കാര്‍ ഈദ് ഉൽ ഫിത്തർ ഒരുമിച്ചാഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍ jammu and kashmir](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:21:52:1620913912-768-512-11747425-568-11747425-1620907344012-1305newsroom-1620912600-524.jpg)
ഈദ് ഉൽ ഫിത്തർ ഒരുമിച്ചാഘോഷിച്ച് ഇന്ത്യ-പാക്ക് പട്ടാളക്കാര്‍