ജയ്പൂർ:ലഡാക്കിൽ ആർമി ടാങ്ക് മറിഞ്ഞ് സൈനികൻ കൊല്ലപ്പെട്ടു. 90ആം ആംഡ് റെജിമെന്‍റ് നായിക് വിക്രം സിംഗ് നരുക്ക (38) ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ജുഞ്ജുനു ജില്ലയിലെ ഭോഡ്കി സ്വദേശിയാണ്. അപകട സമയം ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആർമി ടാങ്ക് മറിഞ്ഞ് സൈനികൻ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക് - ലഡാക്കിൽ ആർമി ടാങ്ക് മറിഞ്ഞു
കൊല്ലപ്പെട്ട സൈനികനും മറ്റ് രണ്ട് സൈനികരും ആർമി ടാങ്കുമായി സൈനിക താവളത്തിലെക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ടാങ്ക് മറിയുകയായിരുന്നു.
ആർമി ടാങ്ക് മറിഞ്ഞ് സൈനികൻ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്
ഫെബ്രുവരി 27നാണ് അപകടം നടന്നത്. നരുക്കയും മറ്റ് രണ്ട് സൈനികനും ആർമി ടാങ്കുമായി സൈനിക താവളത്തിലെക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ടാങ്ക് മറിയുകയായിരുന്നു. നരുക്കയാണ് അപകട സമയം ടാങ്കർ ഓടിച്ചിരുന്നത്. 2002 ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന നരുക്കയ്ക്ക് ഭാര്യയും രണ്ട് ആൺമക്കളുമാണ് ഉള്ളത്.