ശ്രീനഗർ: ലഡാക്കിലെ ഖാർദുങ് ലാ ടോപ്പിന് സമീപം കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സിയാച്ചിൻ ബ്രിഗേഡിലെ സൈനികർ രക്ഷാപ്രവർത്തനം ആരംഭിച്ചു. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഏപ്രിൽ 21 ന് വൈകുന്നേരം നോർത്ത് പുള്ളു - ഖാർദുങ് ലാ ടോപ്പ് - സൗത്ത് പുള്ളു എന്നിവിടങ്ങളിൽ നിന്നുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടതായി കരസേന അറിയിച്ചു. വടക്കൻ പുളളുവിൽ നിന്ന് ഖാർദുങ് ലാ ടോപ്പിലേക്ക് അഞ്ച് കിലോമീറ്റർ അകലെയുള്ള മൂന്ന് വാഹനങ്ങൾ സ്നോ സ്ലൈഡുകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയും ഒരു വാഹനം മറിഞ്ഞു വീഴുകയും ചെയ്തു. ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം പ്രദേശവാസികളെ അതത് വീടുകളിലേക്കും, ബാക്കിയുള്ളവരെ ഖൽസറിലും പാർപ്പിച്ചു.
കനത്ത മഞ്ഞുവീഴ്‌ച : ഖാർദുങ് ലായില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സേന - കനത്ത മഞ്ഞുവീഴ്‌ച
അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിലും സമയോചിതവും ധീരവുമായ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യന്‍ സേനയെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.
ഖാർദുങ് ലാ ടോപ്പിൽ പെട്ടുപോയ 10 സിവിലിയന്മാരെയും, ഒരു സ്കോർപിയോ, സിവിൽ ജിപ്സി, ഒരു മിനിബസ് എന്നിവ രക്ഷപ്പെടുത്തിയതായി കരസേന അറിയിച്ചു. അവർക്ക് അടിയന്തര പ്രഥമശുശ്രൂഷ നൽകുകയും, മെഡിക്കൽ സ്ക്രീനിംഗ് നടത്തുകയും ചെയ്തു. ഇന്ത്യന്‍ സേനയുടെ കൈവശമുള്ള സൈറ്റിൽ ഇന്ത്യൻ ആർമി ഡിറ്റാച്ച്മെന്‍റിനൊപ്പം ലഭ്യമായ പരിമിതമായ വിഭവങ്ങളിൽ നിന്നാണ് ഇവര്‍ക്ക് ഭക്ഷണവും താമസവും നൽകിയിട്ടുള്ളത്. അങ്ങേയറ്റം പ്രതികൂലമായ കാലാവസ്ഥയിലും സമയോചിതവും ധീരവുമായ പ്രവർത്തനങ്ങൾ നടത്തിയ ഇന്ത്യന്‍ സേനയെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.