ശ്രീനഗർ: ജമ്മുവിൽ കനത്ത മഴയിൽ മുഗൾ റോഡിൽ കുടുങ്ങിയ 41 പേരെ സൈന്യം രക്ഷപ്പെടുത്തി. വെള്ളിയാഴ്‌ച രാത്രി മൂന്ന് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്.
ജമ്മുവിൽ കനത്ത മഴയിൽ കുടുങ്ങിയ 41 പേരെ സൈന്യം രക്ഷപ്പെടുത്തി - Army rescues civilians stranded
കനത്ത മഴയിൽ മുഗൾ റോഡിലെ ഗതാഗതം തടസപ്പെട്ടിരുന്നു.
ജമ്മുവിൽ കനത്ത മഴ
Also Read:തെക്കുപടിഞ്ഞാറൻ കാലവർഷം കനക്കുന്നു ; സംസ്ഥാനങ്ങളിൽ ജാഗ്രത നിർദേശം
കനത്ത മഴയിൽ മരങ്ങൾ വീണതും ഇടിമിന്നലും കാരണം മുഗൾ റോഡിലെ ഗതാഗതം തടസപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ യാത്രക്കാർക്ക് ഭക്ഷണവും മറ്റും നൽകിയതായി അധികൃതർ അറിയിച്ചു. ആര്‍ക്കും പരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.