കേരളം

kerala

ETV Bharat / bharat

സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 'സുഡാന്‍ പ്രക്ഷുബ്‌ധം'; പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍ ഇന്ത്യന്‍ എംബസി - ഇന്ത്യന്‍ എംബസി നിര്‍ദേശം

സൈന്യവും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള ആക്രമണം രൂക്ഷമായ സുഡാന്‍റെ തലസ്ഥാന നഗരി പ്രക്ഷുബ്‌ധമായതോടെയാണ് ഇന്ത്യന്‍ എംബസി നിര്‍ദേശം

army paramilitary troop clash  army paramilitary troop clash in Sudan  Indian Embassy  Indian Embassy advices Citizens  Citizens to take utmost precautions  സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍  സുഡാന്‍ പ്രക്ഷുബ്‌ദം  പൗരന്മാരോട് സുരക്ഷിതരായിരിക്കാന്‍  ഇന്ത്യന്‍ എംബസി  എംബസി  സൈന്യവും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും  സുഡാന്‍റെ തലസ്ഥാന നഗരി  ഖാര്‍ത്തൂം  ആർഎസ്‌എഫ്
സൈന്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 'സുഡാന്‍ പ്രക്ഷുബ്‌ദം'

By

Published : Apr 15, 2023, 7:45 PM IST

ഖാര്‍ത്തൂം (സുഡാന്‍):സുഡാന്‍റെ തലസ്ഥാന നഗരിയിലുണ്ടാവുന്ന സ്ഫോടനങ്ങളുടേയും വെടിവയ്പ്പുകളുടേയും ഏറ്റുമുട്ടലുകളുടേയും പശ്ചാത്തലത്തില്‍ ഇന്ത്യക്കാരോട് സുരക്ഷിതരായിരിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസി. അക്രമസംഭവങ്ങളെ തുടര്‍ന്ന് സൈന്യവും അര്‍ധ സൈനികരും പ്രത്യാക്രമണങ്ങള്‍ ആരംഭിച്ചതോടെയാണ് ഇന്ത്യന്‍ എംബസി നിര്‍ദേശവുമായി രംഗത്തെത്തിയത്. ഇന്ത്യക്കാർ പരമാവധി മുൻകരുതലുകൾ സ്വീകരിക്കാനും വീടിനുള്ളിൽ തന്നെ തുടരാനും പുറത്തുകടക്കുന്നത് അവസാനിപ്പിക്കാനും എംബസി ആവശ്യപ്പെട്ടു. പൗരന്മാര്‍ ദയവുചെയ്‌ത് ശാന്തരായിരിക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.

ആക്രമണം വന്ന വഴി:സെൻട്രൽ ഖാർത്തൂമിലും ബഹ്‌രിയുടെ സമീപപ്രദേശങ്ങള്‍ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് അക്രമങ്ങള്‍ നടക്കുന്നത്. രാജ്യത്ത് ജനാധിപത്യം പുലരുന്നതിനായി അന്താരാഷ്‌ടതലത്തിലെ പിന്തുണയോടെയുള്ള ഇടപെടല്‍ രാഷ്‌ട്രീയ പാര്‍ട്ടികളും തീരുമാനിച്ചിരുന്നു. ഇതിലെ കാലതാമസമാണ് സൈന്യവും റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള ആക്രമണത്തിന് വഴിമരുന്നിട്ടത്. ഇതിന് ആക്കം കൂട്ടിക്കൊണ്ട് ദക്ഷിണ ഖാർത്തൂമിലെ തങ്ങളുടെ താവളം സൈന്യം ആക്രമിച്ചതായി അറിയിച്ച് റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സും ഇന്ന് രംഗത്തെത്തിയിരുന്നു. ഭാരക്കൂടുതലുള്ള ആയുധങ്ങളാണ് സൈന്യം ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ സംഭവത്തില്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ജനകീയ പ്രക്ഷോഭം തുടരുന്നു; സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക്ക് രാജിവച്ചു

എന്തിനാണ് ഏറ്റുമുട്ടല്‍ ?:ജനറൽ മുഹമ്മദ് ഹംദാൻ ദഗാലോയുടെ നേതൃത്വത്തിലുള്ള ആർഎസ്‌എഫിനെ എങ്ങനെ സൈന്യവുമായി സംയോജിപ്പിക്കണമെന്നതും ഈ പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കേണ്ടതിനെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസവുമാണ് സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള നിലവിലെ സംഘർഷത്തിന് കാരണമായിട്ടുള്ളത്. മാത്രമല്ല സുഡാന്‍ കാത്തിരിക്കുന്ന ഉടമ്പടി കരാറിലെ പ്രധാന വ്യവസ്ഥ കൂടിയാണ് ഈ ലയനം.

സൈന്യം പറയുന്നതിങ്ങനെ:വ്യാഴാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അര്‍ധ സൈനിക സേനയുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ഉന്നത സൈനിക ജനറൽ മുന്നറിയിപ്പ് നൽകിയിരുന്നു. സൈന്യത്തിന്‍റെ സമ്മതമില്ലാതെ ഖാര്‍ത്തൂമിലും സുഡാനിലെ മറ്റ് പ്രദേശങ്ങളിലും ആര്‍എസ്‌എഫ് സേനയെ വിന്യസിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, തങ്ങളുടെ സേന സാന്നിധ്യത്തെ പ്രതിരോധിച്ചായിരുന്നും ആര്‍എസ്‌എഫിന്‍റെ പ്രസ്‌താവന. കൂടാതെ വടക്കൻ സുഡാനിലെ മെറോവ് പട്ടണത്തിന് സമീപവും അര്‍ധ സൈനിക വിഭാഗം സേനയെ വിന്യസിച്ചിരുന്നു. എല്ലാത്തിലുമുപരി ആയുധങ്ങളുമായുള്ള ആര്‍എസ്‌എഫ് വാഹനങ്ങള്‍ ഖാര്‍ത്തൂം മേഖലയിലേക്ക് നീങ്ങുന്നതായുള്ള വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

എല്ലാം തുടങ്ങിയത് ഇവിടെ:അതേസമയം, 2019ല്‍ പുറത്താക്കപ്പെട്ട സ്വേച്ഛാധിപതിയായ ഭരണത്തലവന്‍ ഒമര്‍ അല്‍ ബഷീറിന്‍റെ ഭരണക്കാലത്താണ് സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള ഈ പോര് തുടങ്ങുന്നത്. മാത്രമല്ല സുഡാനിലെ ഡാർഫൂർ മേഖലയിൽ ദശാബ്‌ദങ്ങൾ നീണ്ടുനിന്ന സംഘർഷങ്ങളിൽ ക്രൂരമായ അടിച്ചമർത്തൽ നടത്തിയ ജഞ്ജവീദ് (Janjaweed) എന്നറിയപ്പെടുന്ന സായുധ വിഭാഗങ്ങളില്‍ നിന്നാണ് നിലവിലെ അര്‍ധ സൈനിക സേന വളരുന്നതും.

Also read: ഇന്ത്യന്‍ എംബസിക്ക് നേരെയുള്ള ഖലിസ്ഥാന്‍ വാദികളുടെ പ്രക്ഷോഭം: പ്രതിഷേധക്കാര്‍ക്കെതിരെ ഡല്‍ഹി പൊലീസില്‍ പരാതി

ABOUT THE AUTHOR

...view details