കുല്‍ഗാമില്‍ വാഹനാപകടം; സൈനികന്‍ കൊല്ലപ്പെട്ടു - സൈനിക വാഹനം മറിഞ്ഞ് അപകടം
കുല്‍ഗാമിലെ ദംഹാൽ ഹഞ്ചിപോരയില്‍ വെച്ചാണ് സൈനിക വാഹനം മറിഞ്ഞത്. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു
കുല്‍ഗാമില്‍ വാഹനാപകടം; സൈനികന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ കുല്‍ഗാമില്‍ സൈനിക വാഹനം മറിഞ്ഞ് ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുല്‍ഗാമിലെ ദംഹാൽ ഹഞ്ചിപോരയില്‍ വച്ചാണ് വാഹനം അപകടത്തില്‍ പെട്ടത്.