കേരളം

kerala

ETV Bharat / bharat

Army Major Opens Fire On Colleagues: പരിശീലനത്തിനിടെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സൈനിക ഉദ്യോഗസ്ഥന്‍, 5 പേർക്ക് പരിക്ക് - ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുതിർത്തു

Army Personnels and Officials Injured In Collogue attack : വെടിയുതിര്‍ത്തതിന് പിന്നാലെ ഗ്രനേഡും ഉദ്യോഗസ്ഥന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചു. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കും രണ്ട് സൈനികർക്കും പരിക്കേറ്റു

Army Major Opens Fire Colleagues injured  open fire at jammu kashmir army camp  military camp open fire  army official grenade attack  grenade attack  സൈനിക ക്യാമ്പിൽ ആക്രമണം  സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തു  ഗ്രനേഡ്  സഹപ്രവർത്തകർക്ക് നേരെ ഗ്രനേഡ്  ഷൂട്ടിങ് പരിശീലനത്തിനിടെ വെടിയുതിർത്തു  വെടിവയ്‌പ്പ്
Army Major Opens Fire On Colleagues

By ETV Bharat Kerala Team

Published : Oct 6, 2023, 7:54 AM IST

Updated : Oct 6, 2023, 3:21 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിലെ സൈനിക ക്യാമ്പിൽ വെടിവയ്‌പ്പ്. ഷൂട്ടിങ് പരിശീലനത്തിനിടെ ഉദ്യോഗസ്ഥൻ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയും (Army Major Opens Fire On Colleagues ) ഗ്രനേഡ് ഉപയോഗിക്കുകയും (Grenade Attack) ചെയ്‌ത സംഭവത്തിൽ മൂന്ന് മേലുദ്യോഗസ്ഥരും രണ്ട് സൈനികരും ഉൾപ്പടെ അഞ്ച് പേർക്ക് പരിക്കേറ്റു. രജൗരി ജില്ലയിലെ തനാമണ്ഡിക്കടുത്ത് നീലി പോസ്റ്റിലെ ക്യാമ്പിൽ ഇന്നലെയാണ് (5.10.2023) സംഭവം നടന്നത്.

മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഷൂട്ടിങ് പരിശീലനത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്‌പ്പിൽ രണ്ട് സൈനികർക്കാണ് പരിക്കേറ്റത്. ശേഷം, യൂണിറ്റിലെ ആയുധപ്പുരയിൽ ഓടിക്കയറിയെ ഉദ്യോഗസ്ഥനെ അനുനയിപ്പിക്കാൻ കെട്ടിടത്തിലേക്കെത്തിയ മേലുദ്യോഗസ്ഥർക്ക് നേരെ ഗ്രനേഡ് എറിയുകയും മൂന്ന് ഉദ്യോഗസ്ഥർ പരിക്കേൽക്കുകയും ചെയ്‌തു.

എട്ട് മണിക്കൂർ നീണ്ട സംഘർത്തിനൊടുവിലാണ് കുറ്റകൃത്യം നടത്തിയ ഉദ്യോഗസ്ഥനെ കീഴടക്കിയത്. എന്നാൽ നടന്നത് ഭീകരാക്രമണമല്ലെന്നും സൈനിക ക്യാമ്പിലെ നിർഭാഗ്യകരമായ ഒരു ആഭ്യന്തര സംഭവം മാത്രമാണെന്നും ജമ്മു ആസ്ഥാനമായുള്ള ഡിഫൻസ് പിആർഒ ലഫ്‌റ്റനന്‍റ് കേണൽ സുനീൽ ബർട്ട്വാൾ പറഞ്ഞു.

Also Read :Soldier Abducted And Killed In Manipur മണിപ്പൂരിൽ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

സഹപ്രവർത്തകന്‍റെ വെടിയേറ്റ് സൈനികൻ മരിച്ചു : ഇക്കഴിഞ്ഞ സെപ്‌റ്റംബറിലാണ് ജമ്മു കശ്‌മീരില്‍ സഹപ്രവർത്തകന്‍റെ സർവീസ് റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് സൈനികൻ മരണപ്പെട്ടത് (army jawan was killed in accidental firing). ബന്ദിപോര (Bandipora) ജില്ലയിലെ ബപോറ പ്രദേശത്താണ് സംഭവം. വെടിയേറ്റ് മറ്റൊരു സൈനികന് പരിക്കേൽക്കുകയും ചെയ്‌തു.

ആരോപണ വിധേയനായ സൈനികനെ കസ്‌റ്റഡിയിലെടുത്തു. വിപിൻ ബത്യ (40) എന്ന സൈനികനാണ് സഹപ്രവർത്തകന്‍റെ വെടിയേറ്റ് മരണപ്പെട്ടത്. ഇതേ ക്യാമ്പിലുള്ള യോഗേഷിനാണ് പരിക്കേറ്റത്. രണ്ട് ജവാന്മാരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിപിൻ ബത്യയുടെ ജീവൻ രക്ഷിക്കാനായില്ല. ഇരുവരും 14 ആർആർ ലെ ബപോറ ക്യാമ്പിൽ നിയോഗിതരായിട്ടുള്ള സൈനികരാണ്.

Read More :Army Jawan Was Killed In Accidental Firing സഹപ്രവർത്തകന്‍റെ റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നു : ജവാന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

സൈനികൻ സ്വയം വെടിയുതിർത്ത് മരിച്ചു : രണ്ട് ദിവസം മുൻപ് ഛത്തീസ്‌ഗഡിലെ കോർബയിൽ ആര്‍മി ജവാന്‍ സ്വയം വെടിവച്ച് മരിച്ചിരുന്നു (Soldier shot himself and died). സൈനികൻ തന്‍റെ ഐഎന്‍എസ്‌എഎസ്‌ (Indian Small Arms System-INSAS) റൈഫിളിൽ നിന്ന് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. ജഞ്ജഗിർ ചമ്പ ജില്ലയിൽ താമസിക്കുന്ന ലളിത് സോൻവാനി ഇവിഎം മെഷീനുകളുടെ സുരക്ഷ സൈനികനാണ് മരണപ്പെട്ടത്.

Read More :Soldier Shot Himself And Died Chhattisgarh ഇവിഎം സുരക്ഷ സൈനികൻ സ്വയം വെടിയുതിര്‍ത്ത്‌ മരിച്ചു

Last Updated : Oct 6, 2023, 3:21 PM IST

ABOUT THE AUTHOR

...view details