ശ്രീനഗർ:ബാരാമുള്ളയിലെ ഉറി സെക്‌ടറിൽ സംശയാസ്‌പദമായ 'മൂവ്മെന്‍റ്' കണ്ടെത്തിയതിനെ തുടർന്ന് സെർച്ച് ഓപ്പറേഷൻ നടത്തി ആർമി. സെപ്‌റ്റംബർ 18ന് രാത്രിയിൽ നിയന്ത്രണ രേഖയോട് സമീപമാണ് മൂവ്മെന്‍റ് കണ്ടെത്തിയതെന്നും പ്രദേശത്ത് അന്വേഷണം തുടരുകയാണെന്നും ആർമി ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയന്ത്രണരേഖയോട് ചേർന്ന പ്രദേശങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉറി സെക്‌ടറിൽ ആർമിയുടെ സെർച്ച് ഓപ്പറേഷൻ
ഉറി സെക്‌ടറിൽ നിയന്ത്രണരേഖയോട് ചേർന്ന് സംശയാസ്‌പദമായ 'മൂവ്മെന്‍റ്' കണ്ടെത്തിയതിനെ തുടർന്നാണ് സെർച്ച് ഓപ്പറേഷൻ.
ഉറി സെക്‌ടറിൽ ആർമിയുടെ സെർച്ച് ഓപ്പറേഷൻ
ഓഗസ്റ്റ് 30ന് പൂഞ്ചിലെ നിയന്ത്രണരേഖയോട് ചേർന്ന പ്രദേശത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചിരുന്നു. വ്യഴാഴ്‌ച ഇന്ത്യ പാക് അതിർത്തിയോട് ചേർന്ന ദേരാ ബാബ നായക് പ്രദേശത്ത് ബിഎസ്എഫ് പാക് ഡ്രോൺ കണ്ടെത്തിയിരുന്നു. വ്യഴാഴ്‌ച വൈകുന്നേരം 8.30നും 8.40നും മധ്യേയാണ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് ദേരാ ബാബ നായക് ചെക്ക്പോസ്റ്റിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരുന്നു.
ALSO READ:കാണാതായ മുന്‍ സിപിഎം പ്രവര്‍ത്തകന്‍ വീട്ടില്‍ തിരിച്ചെത്തി