ശ്രീനഗര്‍ : കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ ഹസന്‍പുര ഗ്രാമത്തില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഇന്നലെ അര്‍ധരാത്രിയിലെ ഏറ്റുമുട്ടലലിലാണ് ഭീകരരെ വകവരുത്തിയത്.
ഹസന്‍പുര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് പൊലീസും സൈന്യവും സിആര്‍പിഎഫും അടങ്ങുന്ന സംയുക്‌ത സംഘം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.