ശ്രീനഗര്‍: 26കാരനായ ആര്‍മി ജവാൻ സ്വയം വെടിവച്ച് മരിച്ചതായി അധികൃതർ അറിയിച്ചു. മധ്യപ്രദേശ് സ്വദേശിയായ നിതീഷ് മിശ്രയാണ് കാവല്‍ ഡ്യൂട്ടിക്കിടെ സ്വന്തം സർവീസ് റൈഫിൾ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തത്.
ആര്‍മി ജവാൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു - ആര്‍മി ജവാൻ
ഞായറാഴ്ച രാത്രി ബലിചരണ പ്രദേശത്തെ റായ്പിര്‍ ക്യാമ്പിലാണ് സംഭവം.
ആര്‍മി ജവാൻ സ്വയം വെടിയുതിര്‍ത്ത് മരിച്ചു
ഞായറാഴ്ച രാത്രി ബലിചരണ പ്രദേശത്തെ റായ്പിര്‍ ക്യാമ്പിലാണ് സംഭവം. വെടിയേറ്റ ഉടന്‍ തന്നെ ജവാന്‍ മരണപ്പെട്ടതായും നിയമ നടപടികളുടെ ഭാഗമായി പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ പ്രതികരിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.