റാഞ്ചി:റാഞ്ചിയിലെ ഖേൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സൈനിക ക്യാമ്പിൽ ഇൻസാസ് റൈഫിളിൽ നിന്ന് വെടിയേറ്റ് ജവാന് ഗുരുതര പരിക്ക്. സംഭവത്തെ തുടർന്ന് 44 റെജിമെന്‍റിലെ സൈനികനായ തമിഴ്‌നാട് സ്വദേശി ജിഗ്നേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റ് തലയിൽ തുളച്ച് കയറുകയും ആഴത്തിൽ മുറിവ് ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്.
റാഞ്ചിയിൽ സൈനികന്‍റെ തലയിൽ വെടിയേറ്റ് ഗുരുതരപരിക്ക്; കാരണം വ്യക്തമല്ല - റാഞ്ചി
ബുള്ളറ്റ് തലയിൽ തുളച്ച് കയറുകയും ആഴത്തിൽ മുറിവ് ഉണ്ടാവുകയും ചെയ്‌തു. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്‌തിട്ടില്ല

സൈനികന്‍റെ തലയിൽ വെടിയേറ്റു
ജവാനെ ആരെങ്കിലും വെടിവച്ചതാണോ അതോ അശ്രദ്ധമായി സ്വയം വെടിവച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ അധികാരികൾ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിലാണ് ജിഗ്നേഷിനെ സൈനിക ട്രക്കിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇയാളുടെ ഇൻസാസ് റൈഫിളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. പരിക്കേറ്റ ജവാനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിഗ്നേഷിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്‌തിട്ടില്ല.