ന്യൂഡല്‍ഹി:അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സൈനിക റിക്രൂട്ട്‌മെന്‍റിന് ഒരുങ്ങി ഇന്ത്യന്‍ ആര്‍മി. കരസേനയുടെ വെബ്‌സൈറ്റ് വഴിയാകും രജിസ്‌ട്രേഷനെന്നും സേന അറിയിച്ചു. ജൂലൈ മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇന്ത്യൻ ആർമിയിൽ 'അഗ്നിവീർസ്' ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്നും സൈന്യം അറിയിച്ചു.
1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം നാല് വർഷത്തെ സേവന കാലയളവിൽ നേടിയ രഹസ്യ വിവരങ്ങൾ ഏതെങ്കിലും അനധികൃത വ്യക്തിക്കോ ഉറവിടത്തിനോ വെളിപ്പെടുത്തുന്നതിൽ നിന്ന് അഗ്നിവീരരെ വിലക്കും. മെഡിക്കൽ ബ്രാഞ്ചിലെ ടെക്‌നിക്കൽ കേഡറുകൾ ഒഴികെയുള്ള ഇന്ത്യൻ ആർമിയുടെ റെഗുലർ കേഡറിലേക്ക് സൈനികരെ എൻറോൾ ചെയ്യിക്കും. എന്നാല്‍ അഗ്നിവീര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയവരെ മാത്രമാണ് ഇതിന് പരിഗണിക്കുക. എന്നാല്‍ ഏത് അതോറിറ്റിക്ക് കീഴിലാണോ അഗ്നിവീര്‍ പ്രവര്‍ത്തിക്കുന്നത് ആ അതോറിറ്റി അനുമതി നല്‍കിയാല്‍ സ്‌കീമില്‍ നിന്നും പുറത്ത് പോകാമെന്നും സര്‍ക്കാര്‍ അറിയിച്ചു.