കേരളം

kerala

ETV Bharat / bharat

India VS China: 'നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തുടര്‍ക്കഥയാകുന്നു': എംഎം നരവനെ - നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം

India VS China: പടിഞ്ഞാറൻ പ്രവിശ്യയിലെ വിവിധ ലോഞ്ച് പാഡുകളിൽ ഭീകരരുടെ കേന്ദ്രീകരണം വർധിച്ചു

Army chief on Pakistan  infiltration attempts  India China  Line of Control  ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം  നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം  കരസേനാ മേധാവി ജനറൽ എംഎം നരവനെ
India VS China: 'നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു': എംഎം നരവനെ

By

Published : Jan 12, 2022, 3:33 PM IST

ന്യൂഡല്‍ഹി:India VS China: പടിഞ്ഞാറൻ പ്രവിശ്യയിലെ വിവിധ ലോഞ്ച് പാഡുകളിൽ ഭീകരരുടെ കേന്ദ്രീകരണം വർധിച്ചതിനാൽ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം തുടർച്ചയായി നടക്കുന്നതായി കരസേനാ മേധാവി ജനറൽ എംഎം നരവനെ പറഞ്ഞു.

'പടിഞ്ഞാറൻ ഭാഗത്ത്, വിവിധ ലോഞ്ച് പാഡുകളിൽ തീവ്രവാദികളുടെ കേന്ദ്രീകരണം വർധിച്ചു, എൽസിയിൽ നുഴഞ്ഞുകയറാനുള്ള ആവർത്തിച്ചുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. ഇത് നമ്മുടെ പടിഞ്ഞാറൻ അയൽ രാജ്യത്തിന്‍റെ നീചമായ സ്വഭാവം വീണ്ടും തുറന്നുകാട്ടുന്നു', കരസേനാ മേധാവി പറഞ്ഞു.

ഇന്ത്യയുടെയും ചൈനയുടെയും സൈന്യം ചുഷുൽ-മോൾഡോ മീറ്റിങ്‌ പോയന്‍റിൽ സീനിയർ ഹയസ്‌റ്റ്‌ മിലിട്ടറി കമാൻഡർ ലെവൽ (എസ്എച്ച്എംസിഎൽ) ചർച്ചകളുടെ 14-ാം റൗണ്ടിൽ ഏർപ്പെട്ട ദിവസമാണ് അദ്ദേഹത്തിന്‍റെ പരാമർശം.

ABOUT THE AUTHOR

...view details