കാഠ്മണ്ഡു: കരസേന മേധാവി ജനറൽ എം.എം നരവാനെ നേപ്പാളിൽ എത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്‌നങ്ങളെ തുടർന്ന് കടുത്ത സമ്മർദത്തിലായ ഉഭയകക്ഷി ബന്ധം പുന സജ്ജമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
കരസേന മേധാവി എം.എം നരവാനെ നേപ്പാളിലെത്തി - എം.എം നരവാനെ
മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം നേപ്പാളിൽ എത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുന സജ്ജമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
നേപ്പാൾ കരസേന മേധാവി ജനറൽ പൂർണ ചന്ദ്ര ഥാപ്പയുടെ ക്ഷണപ്രകാരമാണ് നരവാനെ നേപ്പാൾ സന്ദർശിക്കുന്നത്. ഇത്തരത്തിലുള്ള ഉന്നതതല സന്ദർശനങ്ങൾ ഇരു സൈന്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും നേപ്പാൾ കരസേന അറിയിച്ചു. നേപ്പാൾ ആർമിയുടെ ആസ്ഥാനം സന്ദർശിക്കുക, ആർമിയുടെ സ്റ്റാഫ് കോളജിലെ യുവ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുക എന്നീ കാര്യങ്ങളും നരവനെയുടെ സന്ദർശനത്തിൽ ഉൾപ്പെടുന്നു.
വ്യാഴാഴ്ച പൂർണ ചന്ദ്ര ഥാപ്പയുമായി നരവാനെ ചർച്ച നടത്തും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ കരസേന മേധാവിക്ക് രാഷ്ട്രപതി ബിദ്യാദേവി ഭണ്ഡാരി നേപ്പാൾ ആർമി ജനറൽ ഓണററി പദവി നൽകും. ചടങ്ങിന് ശേഷം പ്രസിഡന്റ് ഭണ്ഡാരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി കെപി ശർമ ഒലിയെ അദ്ദേഹം വെള്ളിയാഴ്ച സന്ദർശിക്കും. ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ ചെയർപേഴ്‌സണായ ഭാര്യ വീണ നരവാനെ അദ്ദേഹത്തോടൊപ്പം നേപ്പാൾ സന്ദർശിക്കും.