കേരളം

kerala

ETV Bharat / bharat

കശ്‌മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍ ; ക്യാപ്‌റ്റന്മാര്‍ ഉള്‍പ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു

Jammu And Kashmir Encounter: കശ്‌മീരില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ക്യാപ്‌റ്റന്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു.

Jammu And Kashmir Encounter  Army Captain Killed In Encounter In Kashmir  Three Army persons Killed  കശ്‌മീരിലെ രജൗരിയില്‍ ഏറ്റുമുട്ടല്‍  സൈനികര്‍  സുരക്ഷ സേനയും തീവ്രവാദികളും ഏറ്റുമുട്ടല്‍
Jammu And Kashmir Encounter; Three Army persons Killed

By ETV Bharat Kerala Team

Published : Nov 22, 2023, 7:52 PM IST

Updated : Nov 22, 2023, 10:10 PM IST

ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ രജൗരിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ക്യാപ്‌റ്റന്‍ റാങ്കിലുള്ള രണ്ട് സൈനികര്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. രജൗരിയിലെ ബാജി മാൾ വനമേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം കലകോട്ട് മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ സുരക്ഷാസേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് (നവംബര്‍ 22) വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടലിനിടെ തീവ്രവാദി സംഘം ക്യാപ്‌റ്റന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്‌റ്റന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അതേസമയം ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാജി മാള്‍ വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യത്തിന്‍റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി ഓപ്പറേഷന്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്.

കശ്‌മീരിലെ പിര്‍ പഞ്ചല്‍ വന മേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിരന്തരം ഏറ്റുമുട്ടലുകള്‍ക്ക് സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുകയാണ്. ഭൂപ്രകൃതിയുടെ പ്രത്യേകതയാണ് ഇവിടെ ഏറ്റുമുട്ടല്‍ വര്‍ധിക്കാന്‍ കാരണം. മേഖലയിലെ നിബിഡ വനം ഭീകരര്‍ ഒളിത്താവളമാക്കുന്നതാണ് ഭീകര പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ജമ്മു പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ ആനന്ദ് ജെയിന്‍ പറഞ്ഞു.

also read:Militants Killed In Kupwara കശ്‌മീരിലെ കുപ്‌വാരയില്‍ ഏറ്റുമുട്ടല്‍; 2 തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Last Updated : Nov 22, 2023, 10:10 PM IST

ABOUT THE AUTHOR

...view details