ബീഹാറിൽ ആയുധങ്ങളും തിരകളുമായി നാല് പേർ അറസ്റ്റിൽ - ബീഹാറിൽ ആയുധ ശേഖരം പിടിച്ചെടുത്തു
പ്രാദേശികമായി നിർമിച്ച നാല് പിസ്റ്റളുകളും എട്ട് വെടിയുണ്ടകളുമാണ് പിടിച്ചെടുത്തത്
![ബീഹാറിൽ ആയുധങ്ങളും തിരകളുമായി നാല് പേർ അറസ്റ്റിൽ Arms and ammunition seized 4 arrested in Bihar arms dealing in Bihar ബീഹാറിൽ ആയുധ ശേഖരം പിടിച്ചെടുത്തു ബീഹാറിൽ നാല് പേർ അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10584512-198-10584512-1613041818159.jpg)
ബീഹാറിൽ ആയുധങ്ങളും തിരകളുമായി നാല് പേർ അറസ്റ്റിൽ
പട്‌ന: ബീഹാറിലെ മുൻഗെർ ജില്ലയിൽ ആയുധങ്ങളും തിരകളുമായി നാല് പേർ അറസ്റ്റിൽ. കാശിംബസാർ, പുരബ്‌സാരായി പൊലീസ് സ്റ്റേഷൻ പ്രദേശങ്ങളിൽ കവർച്ചക്കേസുകളിൽ പ്രതികളായ നാലുപേരാണ് അറസ്റ്റിലായത്. പ്രാദേശികമായി നിർമിച്ച നാല് പിസ്റ്റളുകളും എട്ട് വെടിയുണ്ടകളുമാണ് ബുധനാഴ്ച രാത്രി പിടിച്ചെടുത്തത്. മുങ്കർ ജില്ല സ്വദേശികളായ സന്തോഷ് യാദവ്, റിഷവ് കുമാർ, അഭിഷേക് കുമാർ, റോഷൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്.