ചെന്നൈ:ചിമ്പാന്‍സി കുഞ്ഞിന്‍റെ ഒന്നാം ജന്മ ദിനം ആഘോഷിച്ച് ചെന്നൈ അരിഞ്ഞർ അണ്ണ സുവോളജിക്കല്‍ (വണ്ടല്ലൂർ മൃഗശാല) പാർക്ക്. മൃഗശാലയിലെ ഗൗബൈ -ഗൗരി ദമ്പതികളുടെ ആദിത്യയെന്ന കുഞ്ഞു ചിമ്പാന്‍സിയുടെ ആദ്യ ജന്മ ദിനമാണ് അധികൃതര്‍ വിപുലമായി ആഘോഷിച്ചത്. ആഘോഷത്തിന്‍റെ ഭാഗമായി ചിമ്പാന്‍സി കുടുംബത്തിന് ഏറ്റവും ഇഷ്‌ടമുള്ള "ഫ്രോസൺ ഫ്രൂട്ട് കേക്ക്" നല്‍കി.
ഹാപ്പി ബര്‍ത്ത് ഡേ 'ആദിത്യ', ചിമ്പാന്‍സി കുഞ്ഞിന്‍റെ ജന്മ ദിനം ആഘോഷമാക്കിയതിങ്ങനെ - അരിജ്ഞർ അന്ന സുവോളജിക്കൽ പാർക്ക്
ചിമ്പാന്‍സി കുഞ്ഞിന്‍റെ ജന്മ ദിനം ആഘോഷമാക്കി സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍
![ഹാപ്പി ബര്‍ത്ത് ഡേ 'ആദിത്യ', ചിമ്പാന്‍സി കുഞ്ഞിന്‍റെ ജന്മ ദിനം ആഘോഷമാക്കിയതിങ്ങനെ Arignar Anna Zoological Park celebrated the first birthday of 'Adithiya ' a baby chimpanzee ഹാപ്പി ബര്‍ത്ത് ഡേ ആദിത്യ ചിമ്പാന്‍സി കുഞ്ഞിന്‍റെ ബര്‍ത്ത് ഡേ ചിമ്പാന്‍സി കുഞ്ഞിന്‍റെ ജന്മ ദിനം ആഘോഷമാക്കി സുവോളജിക്കല്‍ പാര്‍ക്ക് അധികൃതര്‍ അരിജ്ഞർ അന്ന സുവോളജിക്കൽ പാർക്ക് വണ്ടല്ലൂര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15527668-thumbnail-3x2-pl.jpeg)
ചിമ്പാന്‍സി കുഞ്ഞിന്‍റെ ജന്മ ദിനം ആഘോഷിച്ചു
ചിമ്പാന്‍സി കുഞ്ഞിന്‍റെ ജന്മ ദിനം ആഘോഷിച്ചു
പാര്‍ക്കിലെത്തിയ സന്ദര്‍ശകരുടെ സാന്നിധ്യത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആർ.കാഞ്ചനയാണ് കേക്ക് മുറിച്ചത്. 2005 ജനുവരി 10 ന് സിംഗപ്പൂര്‍ മൃഗശാലയില്‍ നിന്നാണ് ഗൗബൈ -ഗൗരി ദമ്പതികളെ അണ്ണ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചത്. എന്നാല്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞു ആദിത്യയുടെ ജനനം.