ചെന്നൈ : വണ്ടലൂര്‍ അരിഗ്‌നര്‍ അണ്ണ മൃഗശാലയില്‍ നിന്നും അണ്ണാൻ കുരങ്ങുകളെ (Squirrel Monkeys) മോഷ്‌ടിച്ച സംഭവത്തില്‍ ജീവനക്കാരനുള്‍പ്പടെ നാല് പേര്‍ പിടിയില്‍. ഫെബ്രുവരി എട്ടിനാണ് അപൂർവയിനം കുരങ്ങുകളെ മൃഗശാലയില്‍ നിന്നും കാണാതായത്. ജീവനക്കാർ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
മൃഗശാലയിലെ കുരങ്ങുകളെ മോഷ്‌ടിച്ച സംഭവം ; ജീവനക്കാരന്‍ ഉള്‍പ്പടെ 4 പേര്‍ പിടിയില്‍ - തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത
അപൂർവയിനം അണ്ണാൻ കുരങ്ങുകളെയാണ് വണ്ടലൂര്‍ അണ്ണ മൃഗശാലയില്‍ നിന്നും പ്രതികള്‍ മോഷ്‌ടിച്ചത്
മൃഗശാലയിലെ കുരങ്ങുകളെ മോഷ്‌ടിച്ച സംഭവം; ജീവനക്കാരന്‍ ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍
ALSO READ:ഉഡുപ്പിയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധനാജ്ഞ; പ്രതിഷേധങ്ങള്‍ നിരോധിച്ചു
സംശയം തോന്നിയതിനെ തുടര്‍ന്ന് മൃഗശാലയിലെ ആംബുലൻസ് ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയുണ്ടായി. തുടര്‍ന്ന്, മോഷണം ഇയാളുടെ പദ്ധതിയായിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. പ്രതികള്‍ കുരങ്ങുകളെ നാലുലക്ഷം രൂപയ്ക്ക് വിറ്റതായും കണ്ടെത്തി. മോഷ്‌ടാക്കളുടെ വ്യക്തിഗത വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
TAGGED:
തമിഴ്‌നാട് ഇന്നത്തെ വാര്‍ത്ത