പൂനെ: അമ്പെയ്‌ത്ത് താരം ഹിമാനി മാലിക്കിന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ ക്യാമ്പിന്‍റെ ഭാഗമാണ് ഹിമാനി മാലിക്ക്. ക്യമ്പിലുള്ള മറ്റ് അമ്പെയ്‌ത്ത് താരങ്ങൾക്ക് ആർടിപിസിആർ പരിശോധന തുടരുകയാണെന്ന് സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടത്തിയവരിൽ ഹിമാനി മാലിക്ക് ഒഴികെ 22 പേരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
അമ്പെയ്‌ത്ത് താരം ഹിമാനി മാലിക്കിന് കൊവിഡ് സ്ഥിരീകരിച്ചു - Archer Himani Malik covid positive
നിലവിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ലെങ്കിലും താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും സായ് അധികൃതർ അറിയിച്ചു.
അമ്പെയ്‌ത്ത് താരം ഹിമാനി മാലിക്കിന് കൊവിഡ് സ്ഥിരീകരിച്ചു
താരം രോഗലക്ഷണങ്ങൾ കാണിച്ചിരുന്നില്ലെന്നും മുൻകരുതൽ നടപടിയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്‌ച എഎസ്‌ഐ അമ്പെയ്‌ത്ത് സംഘത്തിലെ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ ട്രെയിനിങ് ക്യാമ്പ് റദ്ദാക്കിയിരുന്നു. തിങ്കളാഴ്‌ചയാണ് ക്യാമ്പ് വീണ്ടും പ്രവർത്തനം തുടങ്ങിയത്.