ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തന്‍റെ പ്രചാരണ പരസ്യങ്ങളിൽ നിന്ന് നീക്കം ചെയ്ത് തമിഴ്‌നാട്ടിലെ ബിജെപി സ്ഥാനാർഥി. അറവക്കുറിച്ചി നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ അണ്ണാമലൈയാണ് തന്‍റെ മണ്ഡലത്തിലെ പ്രചാരണ പരസ്യങ്ങളിൽ നരേന്ദ്ര മോദിയുടെ പേരിനു പകരം അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ പേര് ചേർത്തത്.
പ്രചാരണ പരസ്യങ്ങളിൽ നിന്ന് മോദിയുടെ പേര് നീക്കം ചെയ്ത് ബിജെപി സ്ഥാനാർഥി
അറവക്കുറിച്ചി നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും മുൻ ഐപിഎസ് ഉദ്യോഗസ്ഥനുമായ അണ്ണാമലൈയാണ് തന്‍റെ മണ്ഡലത്തിലെ പ്രചാരണ പരസ്യങ്ങളിൽ നരേന്ദ്ര മോദിയുടെ പേരിനു പകരം ജയലളിതയുടെ പേര് ചേർത്തത്
വോട്ടർമാരെ ആകർഷിക്കാനാകും എന്ന പ്രതീക്ഷയിലാണ് മോദിയുടെ പേരിന് പകരം ജയലളിതയുടെ പേര് ചേർത്തതെന്ന് പ്രചാരണ സംഘം അറിയിച്ചു. കരൂർ ജില്ലയിലെ അറവക്കുറിച്ചി, പല്ലപ്പട്ടി, ചിന്നത്തരപുരം, ഈസനാഥം നിയോജകമണ്ഡലങ്ങളിലെ ജനസംഖ്യയിൽ വലിയൊരു ശതമാനം മുസ്‌ലിം വോട്ടർമാരാണ്.
അമ്മ അനുഗ്രഹിച്ച സ്ഥാനാർഥി എന്നതാണ് അണ്ണാമലൈയുടെ ഏറ്റവും പുതിയ മുദ്രാവാക്യം. തന്‍റെ പ്രചാരണ വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനുകളിൽ സ്വന്തം നേട്ടങ്ങളുടെ വീഡിയോകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള പ്രചാരണത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം വൈറലായി കൊണ്ടിരിക്കുകയാണ്.