ചെന്നൈ :തമിഴ് പരസ്‌പരം ബന്ധിപ്പിക്കുന്ന ഭാഷയെന്ന് പ്രമുഖ സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാന്‍. വ്യത്യസ്‌ത സംസ്ഥാനക്കാർ പരസ്‌പരം സംസാരിക്കുമ്പോൾ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്‌താവനയോടുള്ള പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എ.ആര്‍ റഹ്‌മാന്‍.
'തമിഴ് പരസ്‌പരം ബന്ധിപ്പിക്കുന്ന ഭാഷ'; അമിത് ഷായ്‌ക്ക് എ.ആര്‍ റഹ്‌മാന്‍റെ മറുപടി - തമിഴ് പരസ്‌പരം ബന്ധിക്കുന്ന ഭാഷയെന്ന് അമിത് ഷാ
വ്യത്യസ്‌ത സംസ്ഥാനക്കാർ പരസ്‌പരം ഹിന്ദി സംസാരിക്കണമെന്ന അമിത് ഷായുടെ അഭിപ്രായത്തോടാണ് എ.ആര്‍ റഹ്‌മാന്‍റെ പ്രതികരണം
'തമിഴ് പരസ്‌പരം ബന്ധിക്കുന്ന ഭാഷ'; അമിത് ഷായ്‌ക്ക് എ.ആര്‍ റഹ്‌മാന്‍റെ മറുപടി
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) ദക്ഷിണ മേഖല സംഘടിപ്പിച്ച ദക്ഷിണേന്ത്യ മീഡിയ ആൻഡ് എന്റർടൈൻമെന്‍റ് ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവേയാണ് പ്രതികരണം. ഞായറാഴ്‌ച ചെന്നൈയിലെ നന്ദമ്പാക്കത്തായിരുന്നു പരിപാടി.
പാർലമെന്‍ററി ഔദ്യോഗിക ഭാഷ കമ്മിറ്റി യോഗത്തിലാണ് ആശയവിനിമയത്തിന് ‘ഇന്ത്യയുടെ ഭാഷ’ ഉപയോഗിക്കണമെന്ന് ഷാ പറഞ്ഞത്. രാജ്യത്തിന്‍റെ ഐക്യത്തിന് ഹിന്ദി ഔദ്യോഗിക ഭാഷയാക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Apr 11, 2022, 11:00 PM IST