ഹൈദരാബാദ്: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ മകൾ ഖദീജ വിവാഹിതയായി. വ്യവസായിയും ഓഡിയോ എഞ്ചിനീയറുമായ റിയാസ്‌ദീൻ ഷെയ്‌ഖ് മുഹമ്മദാണ് വരൻ. മെയ് അഞ്ചിന് ചെന്നൈയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് വിവാഹത്തിന് ക്ഷണിച്ചിരുന്നത്. മകളുടെ വിവാഹവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ച റഹ്മാൻ, നവദമ്പതികൾക്കൊപ്പമുള്ള ഒരു കുടുംബചിത്രവും പങ്കുവച്ചു. 'സർവശക്തൻ ദമ്പതികളെ അനുഗ്രഹിക്കട്ടെ... എല്ലാവരുടെയും സ്‌നേഹത്തിനും ആശംസകൾക്കും നന്ദി' എന്ന അടിക്കുറിപ്പോടുകൂടി പങ്കുവച്ച ചിത്രം ആരാധകർക്കിടയിൽ വൻ തരംഗമായി. താരങ്ങളടക്കം നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി കമന്‍റ് ബോക്‌സിലെത്തിയത്.