കേരളം

kerala

By ETV Bharat Kerala Team

Published : Sep 11, 2023, 4:38 PM IST

ETV Bharat / bharat

AR Rahman Breaks Silence On Chennai Concert 'പരാതികള്‍ ടീമിനെ അറിയിക്കൂ, അവര്‍ ഉടന്‍ പ്രതികരിക്കും': മൗനം വെടിഞ്ഞ് എആര്‍ റഹ്മാന്‍

AR Rahman reacts on Chennai concert issues തന്‍റെ സംഗീത പരിപാടിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് എആര്‍ റഹ്മാന്‍. ആരാധകരോട് അവരുടെ പരാതികൾ തന്‍റെ ടീമിനെ അറിയിക്കാനും സംഗീത സംവിധായകന്‍ അറിയിച്ചു.

Oscar winning music composer AR Rahman  Dearest Chennai Makkale  A R rahman chennai concert  AR Rahman breaks silence on Chennai concert  AR Rahman breaks silence  AR Rahman  മൗനം വെടിഞ്ഞ് എആര്‍ റഹ്മാന്‍  എആര്‍ റഹ്മാന്‍  പരാതികള്‍ ടീമിനെ അറിയിക്കൂ  AR Rahman reacts on Chennai concert issues  AR Rahman urged followers to send complaints
AR Rahman Breaks Silence On Chennai Concert

തന്‍റെ സംഗീത പരിപാടിയുടെ മോശം നടത്തിപ്പിനെതിരെയുള്ള വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഓസ്‌കര്‍ ജേതാവായ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ (AR Rahman). സെപ്‌റ്റംബർ 10ന് ചെന്നൈയിലെ ആദിത്യറാം പാലസിൽ വച്ച് നടന്ന തന്‍റെ 'മറക്കുമാ നെഞ്ചം' എന്ന പരിപാടിയിൽ നടന്ന സംഭവത്തിൽ ക്ഷമാപണം നടത്തി എആർ റഹ്മാൻ.

പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത തന്‍റെ ആരാധകരെ സഹായിക്കാനും എആര്‍ റഹ്മാന്‍ തയ്യാറായി. എക്‌സിലൂടെയായിരുന്നു (ട്വിറ്റര്‍) എആര്‍ റഹ്മാന്‍റെ പ്രതികരണം. പരിപാടിക്കായി എടുത്ത ടിക്കറ്റുകളും, വേദിയെ കുറിച്ചുള്ള പരാതികളും അയയ്‌ക്കാന്‍ എആര്‍ റഹ്മാന്‍ ആരാധകരോട് അഭ്യര്‍ഥിച്ചു (AR Rahman urged followers to send complaints).

നിയമാനുസൃതമായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും സംഗീത പരിപാടിയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും നിരവധി ആളുകളെ തടഞ്ഞതിനാല്‍, അവര്‍ക്ക് പണം തിരികെ നല്‍കാമെന്നും എആര്‍ റഹ്മാന്‍ അറിയിച്ചു. തന്‍റെ ടീം എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എആര്‍ റഹ്മാന്‍ ആരാധകര്‍ക്ക് ഉറപ്പ് നല്‍കി.

'പ്രിയപ്പെട്ട ചെന്നൈ മക്കളേ, നിങ്ങളിൽ ടിക്കറ്റ് വാങ്ങുകയും നിർഭാഗ്യകരമായ സാഹചര്യങ്ങൾ കാരണം പരിപാടിയില്‍ പ്രവേശിക്കാൻ കഴിയാതെ പോയവര്‍, നിങ്ങളുടെ പരാതികൾക്കൊപ്പം ഈ പറയുന്ന ഇ-മെയില്‍ അഡ്രസില്‍ (arr4chennai@btos.in) നിങ്ങള്‍ ടിക്കറ്റ് വാങ്ങിയതിന്‍റെ പകർപ്പ് അയക്കുക. ഞങ്ങളുടെ ടീം എത്രയും വേഗം പ്രതികരിക്കും.' -ഇപ്രകാരമാണ് എആര്‍ റഹ്മാന്‍ എക്‌സില്‍ കുറിച്ചത്.

Also Read:മഴവില്ലിൽ ഒന്നിലധികം നിറങ്ങൾ ഉളളതുപോലെ ഇന്ത്യക്ക് വ്യത്യസ്‌തങ്ങളായ സംസ്‌കാരങ്ങളുണ്ട്; എആർ റഹ്‌മാന്‍

അതേസമയം സംഗീത പരിപാടി അലംകോലമായതില്‍ പരിപാടിയുടെ സംഘാടകരായ എസിടിസി ഇവന്‍റ്‌സ് (ACTC Events) ആരാധകരോട് എക്‌സിലൂടെ ക്ഷമാപണം നടത്തിയിരുന്നു. 'ചെന്നൈയ്‌ക്കും ഇതിഹാസമായ എആര്‍ റഹ്മാന്‍ സാറിനും നന്ദി! അവിശ്വസനീയമായ പ്രതികരണം, വലിയ ജനക്കൂട്ടം ഞങ്ങളുടെ ഷോ വൻ വിജയമാക്കി. തിരക്ക് കാരണം പങ്കെടുക്കാൻ കഴിയാത്തവരോട് ഞങ്ങൾ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുക്കുന്നു. ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ഉണ്ട്' -സംഘാടകര്‍ എക്‌സില്‍ കുറിച്ചു. അതേസമയം സംഭവത്തില്‍ എആര്‍ റഹ്മാന്‍ പ്രതികരിച്ചിട്ടില്ല.

എസിടിസി ഇവന്‍റ്‌സിന്‍റെ ക്ഷമാപണ പോസ്‌റ്റ് എആര്‍ റഹ്മാനും എക്‌സില്‍ പങ്കുവച്ചു. അടിക്കുറിപ്പില്ലാതെയാണ് റഹ്മാന്‍ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. അതേസമയം ഓഗസ്‌റ്റ് 12നായിരുന്നു പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കനത്ത മഴയെ തുടർന്ന് ആ തീയതി റദ്ദാക്കി പകരം സെപ്റ്റംബർ 10ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

50,000 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിപാടി, ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിയായി നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ തിരക്ക് കാരണം, പരിപാടിക്ക് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നിരവധി ആളുകൾക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഇതോടെ ടിക്കറ്റുമായി ആളുകൾ ഗേറ്റിന് ചുറ്റും തടിച്ചുകൂടി. തിരക്കിനിടെ നിരവധി സ്‌ത്രീകള്‍ അതിക്രമത്തിന് ഇരയായതായും റിപ്പോര്‍ട്ടുണ്ട്.

Also Read:AR Rahman Concert: 40000 ടിക്കറ്റ് വിറ്റു, ഒരുക്കിയത് 20000 സീറ്റുകള്‍; ടിക്കറ്റെടുത്തവര്‍ പുറത്ത്, എആര്‍ റഹ്മാന്‍റെ സംഗീത നിശക്കെതിരെ വിമര്‍ശനം

ABOUT THE AUTHOR

...view details