ന്യൂഡൽഹി : കൊവിഡ് രോഗികൾക്ക് ആശുപത്രികളിലെ അടിയന്തര ചികിത്സയ്‌ക്കായി 2 ഡിജി മരുന്ന് ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചതായി പ്രതിരോധ ഗവേഷണ വികസന സമിതി (ഡിആർഡിഒ) അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് പരമാവധി 10 ദിവസത്തേക്ക്, 2 ഡിജി മരുന്ന് ഡോക്ടർമാർ നിർദേശിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഗൗരവ രോഗങ്ങളുള്ളവര്‍ക്ക് നല്‍കരുത്
അതേസമയം പ്രമേഹ രോഗികൾ, ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ, എആർഡിഎസ്, വൃക്കസംബന്ധമായ രോഗങ്ങളുള്ളവർ മുതലായവരിൽ 2 ഡിജിയുടെ ഫലപ്രാപ്തിയും അതുണ്ടാക്കാവുന്ന മാറ്റങ്ങളും പരിശോധിച്ചിട്ടില്ലെന്നും അതിനാൽ ഇക്കൂട്ടര്‍ക്ക് മരുന്ന് നല്‍കരുതെന്നും ഡിആർഡിഒ അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും 18 വയസിന് താഴെയുള്ള രോഗികൾക്കും 2 ഡിജി നൽകരുതെന്നും അധികൃതൽ വ്യക്തമാക്കി.