വാഷിങ്ടൺ: ഇന്ത്യയിലെ കൊവിഡ് സാഹചര്യം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് ടെക് ഭീമൻ ആപ്പിൾ. ഇന്ത്യയിൽ രോഗം വിനാശകരമാംവിധം മുന്നേറുമ്പോൾ ഞങ്ങളുടെ ചിന്തകൾ ആരോഗ്യപ്രവർത്തകർക്കൊപ്പമാണെന്നും കൊവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും പിന്തുണയുണ്ടാകുമെന്നും സഹായങ്ങൾ നൽകുമെന്നും ആപ്പിൾ സിഇഒ ടിം കുക്ക് ട്വീറ്റ് ചെയ്തു.
ഇന്ത്യയ്ക്ക് സഹായഹസ്തമേകി ആപ്പിളും
കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റും ഗൂഗിളും രാജ്യത്തിന് പിന്തുണയും സഹായങ്ങളും അറിയിച്ച് രംഗത്തുവന്നിരുന്നു.
ഇന്ത്യക്ക് നേരെ സഹായഹസ്തവുമായി ആപ്പിളും
കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ലയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും പിന്തുണയും സഹായങ്ങളും അറിയിച്ചിരുന്നു. യുഎസ്, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളും ഓക്സിജൻ, വെന്റിലേറ്ററുകൾ, വാക്സിനുകൾക്കുള്ള അസംസ്കൃത വസ്തുക്കൾ, പിപിടി കിറ്റുകൾ തുടങ്ങിയ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.