ന്യൂഡൽഹി: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോൺ 14 ഇന്ത്യയിലും നിർമിക്കാൻ തീരുമാനം. ചൈനക്ക് ശേഷം സ്‌മാർട്‌ഫോൺ നിർമാണ മേഖലയിൽ ലോകത്തിൽ രണ്ടാമതാര് എന്ന ആഗോള ടെക് ടൈറ്റന്‍റെ വാതുവെപ്പിനുള്ള മറുപടിയെന്നോണമാണ് ആപ്പിളിന്‍റെ ഈ തീരുമാനം. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്പിൾ കമ്പനി 2017 ൽ ഐഫോൺ എസ്‌ഇ ഉപയോഗിച്ചാണ് ഇന്ത്യയിൽ ആദ്യമായി ഐഫോൺ നിർമാണം ആരംഭിച്ചത്.
ഐഫോൺ 14 മെയ്‌ഡ് ഇൻ ഇന്ത്യ: ഏറ്റവും പുതിയ ഐഫോൺ ഇന്ത്യയിൽ നിർമിക്കാൻ ഒരുങ്ങി ആപ്പിൾ
സെപ്‌റ്റംബർ ആദ്യ വാരത്തിലാണ് ആപ്പിൾ അവരുടെ പുതിയ ഐഫോൺ സീരിസായ ഐഫോൺ 14, പ്ലസ്, പ്രോ, പ്രോമാക്‌സ് എന്നിവ പുറത്തിറക്കിയത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മെയ്‌ഡ് ഇൻ ഇന്ത്യ ഐഫോൺ 14 പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തും.
പിന്നീട് ഐഫോൺ 12, ഐഫോൺ 13, ഇപ്പോൾ ഐഫോൺ 14 എന്നിവയടക്കം രാജ്യത്ത് നിർമിക്കുന്നുണ്ട്. സെപ്‌റ്റംബർ ആദ്യ വാരത്തിലാണ് ആപ്പിൾ അവരുടെ പുതിയ ഐഫോൺ സീരിസായ ഐഫോൺ 14, പ്ലസ്, പ്രോ, പ്രോമാക്‌സ് എന്നിവ പുറത്തിറക്കിയത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മെയ്‌ഡ് ഇൻ ഇന്ത്യ ഐഫോൺ 14 പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്താൻ തുടങ്ങുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിൽ നിർമിക്കുന്ന ഫോണുകൾ ഇന്ത്യൻ വിപണിക്കും കയറ്റുമതിക്കും വേണ്ടിയുള്ളതായിരിക്കും. 2022 അവസാനം മുതൽ ഐഫോൺ 14 ഉത്‌പാദനത്തിന്‍റെ അഞ്ച് ശതമാനം ഇന്ത്യയിലേക്ക് മാറ്റാനും 2025 ഓടെ 25 ശതമാനത്തിലെത്താനും സാധ്യതയുള്ളതായും വൃത്തങ്ങൾ അറിയിച്ചു.