ന്യൂഡൽഹി:പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ആപ്പ് അധിഷ്‌ഠിത ബസ് സർവീസ് പദ്ധതിയുടെ സാധ്യതയെ കുറിച്ച് പൊതുജന അഭിപ്രായം തേടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബുധനാഴ്‌ച(03.08.2022) പറഞ്ഞു. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ബസ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങളെ കുറിച്ചും ബസുകളുടെ സർവീസ് കൂടുതൽ ലഭ്യമാക്കുന്നതിനെ കുറിച്ചും പഠിക്കാൻ സർക്കാർ ഡൽഹി ഇന്‍റഗ്രേറ്റഡ് മൾട്ടിമോഡൽ ട്രാൻസിറ്റ് സിസ്റ്റം ലിമിറ്റഡ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആപ്പ് അധിഷ്‌ഠിത ബസ് സർവീസ് പദ്ധതി: പൊതുജന അഭിപ്രായം തേടി അരവിന്ദ് കെജ്‌രിവാൾ - ആംആദ്‌മി പാര്‍ട്ടി
പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് ആപ്പ് അധിഷ്‌ഠിത ബസ് സർവീസ് പദ്ധതിക്ക് പൊതുജന അഭിപ്രായം തേടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിൽ നിലവിലുള്ള ബസുകൾ എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാം, കൂടുതലായി എത്ര ബസുകൾ ആവശ്യമുണ്ട്, എല്ലാ ഗതാഗത മാർഗ്ഗങ്ങളും എങ്ങനെ സംയോജിപ്പിക്കാം തുടങ്ങിയ വിഷയങ്ങളെല്ലാം ഗതാഗത വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ആളുകൾ അവരുടെ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗതം ഉപയോഗിക്കുന്നതിനായി നിലവാരമുള്ള ബസ് സേവനം നൽകാൻ ആഗ്രഹിക്കുന്നെന്നും ഗതാഗത വകുപ്പുമായി ആപ്പ് അധിഷ്‌ഠിത ബസ് സർവീസ് പദ്ധതി ചർച്ച ചെയ്തെന്നും ഇതേകുറിച്ച് പൊതുജന അഭിപ്രായം തേടുമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.