കേരളം

kerala

ETV Bharat / bharat

ക്ഷേത്രദര്‍ശനവും ഫോട്ടോ ഷൂട്ടും; ക്ഷമാപണം നടത്തി വിഘ്‌നേഷ്‌ ശിവന്‍ - ക്ഷേത്രദര്‍ശനവും ഫോട്ടോ ഷൂട്ടും

Nayanthara wear slipper in temple: വിവാഹ ശേഷമുള്ള താര ദമ്പതികളുടെ ആദ്യ ക്ഷേത്ര ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വിവാദങ്ങളിലും ഇടംപിടിക്കുകയായിരുന്നു. തിരുമല ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്‌

Apology letter of Vignesh Shivan  Vignesh Shivan letter to Tirupati Devasthanam  Nayanthara wear slipper in temple  Nayanthara Vignesh Shivan issue  Nayanthara slipper issue  ക്ഷേത്രദര്‍ശനവും ഫോട്ടോ ഷൂട്ടും  ക്ഷമാപണം നടത്തി വിഘ്‌നേഷ്‌ ശിവന്‍
ക്ഷേത്രദര്‍ശനവും ഫോട്ടോ ഷൂട്ടും; ക്ഷമാപണം നടത്തി വിഘ്‌നേഷ്‌ ശിവന്‍

By

Published : Jun 11, 2022, 3:19 PM IST

Nayanthara Vignesh Shivan temple visit: നവ താരദമ്പതികളായ നയന്‍താര - വിഘ്‌നേഷ്‌ ശിവന്‍റെ ക്ഷേത്രദര്‍ശനം വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജൂണ്‍ ഒമ്പതിന് വിവാഹിതരായ ഇരുവരും വിവാഹ ശേഷം ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ എത്തിയിരുന്നു. ജൂണ്‍ 10നാണ് താരദമ്പതികള്‍ തിരുപ്പതിയില്‍ ദര്‍ശനം നടത്തിയത്.

Vignesh Shivan letter to Tirupati Devasthanam: വിവാഹ ശേഷമുള്ള താരദമ്പതികളുടെ ആദ്യ ക്ഷേത്ര ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വിവാദങ്ങളിലും ഇടംപിടിക്കുകയായിരുന്നു. തിരുമല ക്ഷേത്ര നടയില്‍ നയന്‍താര ചെരുപ്പിട്ട് നടന്നതാണ് വിവാദങ്ങള്‍ക്ക് വഴിതുറന്നത്‌. ക്ഷേത്രദര്‍ശനം കഴിഞ്ഞ താര ദമ്പതികള്‍ അമ്പലത്തിന് മുമ്പില്‍ വച്ച് ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യുകയും ചെയ്‌തിരുന്നു. ചെരുപ്പ് ധരിക്കാന്‍ പാടില്ലാത്ത സ്ഥലത്ത് നയന്‍താര ചെരുപ്പണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തിയത് വലിയ ചര്‍ച്ചാവിഷയമായി. ക്ഷേത്രത്തിന് മുമ്പില്‍ ഫോട്ടോ ഷൂട്ട്‌ ചെയ്യുന്നത്‌ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്‌.

Apology letter of Vignesh Shivan: ഇതേതുടര്‍ന്ന് ദേവസ്ഥാനം വിജിലന്‍സ്‌ വിഭാഗം വിഘ്‌നേഷ്‌ ശിവനെ ഫോണില്‍ വിളിച്ച് അന്വേഷണം നടത്തിയിരുന്നു. വിഷയം ചര്‍ച്ചയായതോടെ വിഘ്‌നേഷ്‌ ശിവന്‍ ക്ഷമാപണം നടത്തി. ചെരുപ്പ് ധരിച്ചതിന് ക്ഷമാപണം നടത്തിയുളള കത്ത് തിരുപ്പതി ദേവസ്ഥാനത്തിന് വിഘ്‌നേഷ്‌ അയച്ചു. ക്ഷേത്ര നടയില്‍ ചെരുപ്പിട്ട് നടന്നതും ക്ഷേത്രത്തിന് മുന്നില്‍ ഫോട്ടോ ഷൂട്ട് ചെയ്‌തതും അവിചാരിതമായി സംഭവിച്ച തെറ്റായിരുന്നെന്നും കത്തിലൂടെ ക്ഷമാപണം നടത്തുകയാണെന്നും വിഘ്‌നേഷ് പറഞ്ഞു.

ക്ഷമാപണം നടത്തി വിഘ്‌നേഷ്‌ ശിവന്‍

Nayanthara slipper issue: വിവാഹം കഴിഞ്ഞ് തങ്ങള്‍ വീട്ടില്‍ പോലും പോകാതെയാണ് നേരിട്ട് തിരുപ്പതിയില്‍ എത്തിയതെന്ന് വിഘ്‌നേഷ് കത്തില്‍ പറയുന്നു. ആരാധകര്‍ നയന്‍താരയെ കണ്ടാല്‍ എപ്പോഴും ചുറ്റും കൂടുമെന്നും അതുകൊണ്ട് തന്നെ പെട്ടെന്ന് ഫോട്ടോ എടുത്ത് അവിടെ നിന്നും പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വിഘ്‌നേഷ്‌ പറഞ്ഞു. ഈ ബഹളത്തിനിടെ നിരോധിത പ്രദേശത്ത് ചെരുപ്പുമായി ആരെങ്കിലും നടക്കുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്നും വിഘ്‌നേഷ്‌ കൂട്ടിച്ചേര്‍ത്തു.

Also Read: തിരുമല ക്ഷേത്രനടയില്‍ ചെരുപ്പിട്ട് നടന്നു; വിവാദമായി നയന്‍താരയുടെ ക്ഷേത്രദര്‍ശനം

ABOUT THE AUTHOR

...view details