ന്യൂഡല്‍ഹി: പ്രതിദിനം ഒരു മില്യണ്‍ കൊവിഡ് വാക്സിനുകള്‍ വിതരണത്തിന് തയ്യാറാക്കി അപ്പോളോ ആശുപത്രി. ആശുപത്രികൾ, ക്ലിനിക്കുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഫാർമസികൾ തുടങ്ങിയവ വഴി 24 മണിക്കൂറും വാക്സിന്‍ ലഭ്യമാക്കുന്ന പദ്ധതികളാണ് തയ്യാറാക്കുന്നത്. കൊവിഡ് -19 വാക്സിനുകള്‍ അടുത്ത 60-120 ദിവസത്തിനുള്ളിൽ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായി ജനങ്ങള്‍ വാക്സിന്‍ സ്വീകരിക്കുമോ എന്നത് സംബന്ധിച്ച സര്‍വേയും സ്ഥാപനം നടത്തുന്നുണ്ട്.
പ്രതിദിനം ഒരു മില്യണ്‍ കൊവിഡ് വാക്സിൻ വിതരണം ചെയ്യാനൊരുങ്ങി അപ്പോള - കൊവിഡ് പ്രതിരോധം
കൊവിഡ് -19 വാക്സിനുകള്‍ അടുത്ത 60-120 ദിവസത്തിനുള്ളിൽ തയ്യാറാകുമെന്ന് പ്രതീക്ഷ
ഓരുദിവസം ഒരു മില്യണ്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് ഒരുങ്ങി അപ്പോളോ
വാക്സിന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍വേയുമായി സഹകരിക്കണമെന്ന് സ്ഥാപനം ആവശ്യപ്പെട്ടു. അത്തരത്തില്‍ സഹകരിക്കുന്നവര്‍ക്ക് വാക്സിന്‍ എത്തിയാല്‍ ഉടന്‍ തന്നെ ലഭ്യമാക്കും. ആരോഗ്യ നില മോശമായവര്‍ക്കും രോഗികള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിനും സര്‍വേ ഉപകാരപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനായുള്ള ചോദ്യാവലികളും ആശുപത്രി തയ്യാറാക്കുന്നുണ്ട്. ഇതിനായി അപ്പോളേയില്‍ ബന്ധപ്പെടുവാനും അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.