ന്യൂഡൽഹി:കൊവിഡ് രോഗബാധിതയായ ശേഷം ആന്‍റിബോഡി കോക്ക്‌ടെയ്ൽ റീജനറോൺ ചികിത്സ എടുത്തുവെന്നും ഇത് രോഗമുക്തി നേടുന്നത് വേഗത്തിലാക്കിയെന്നും അപ്പോളോ ആശുപത്രി മാനേജിങ് ഡയറക്‌ടർ സംഗീത റെഡ്ഡി. ട്വിറ്ററിലൂടെ അപ്പോളോ എം.ഡി ഇക്കാര്യം അറിയിച്ചത്.
ജൂൺ പത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് ചികിത്സ ആരംഭിച്ചത്. ശക്തമായ പനിയെ തുടർന്ന് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്നും സംഗീത റെഡ്ഡി ട്വിറ്ററിൽ പറഞ്ഞു. വാക്‌സിനുകൾ, രോഗം ബാധിക്കുന്നതിൽ നിന്ന് തടയുകയല്ല മറിച്ച് കൊവിഡ് രോഗലക്ഷണങ്ങൾ കുറക്കുന്നതിന് മാത്രമേ സഹായിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. പെട്ടെന്ന് രോഗം കണ്ടെത്തിയതും രോഗമുക്തി വേഗത്തിലാക്കിയെന്ന് എംഡി വ്യക്തമാക്കി.