അമരാവതി: ആന്ധ്രപ്രദേശിലെ ചിന്തുരുവില്‍ മാവോയിസ്റ്റുകള്‍ ബസ് കത്തിച്ചു. ആളപായമില്ല. ഞായറാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം.
മാവോയിസ്റ്റുകള്‍ ബസ് കത്തിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മേഖലയില്‍ മുന്‍ വര്‍ഷങ്ങളിലും സമാന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലിസ്
മാവോയിസ്റ്റുകള്‍ ബസ് കത്തിച്ചു
ഛത്തീസ്‌ഗഢ് അതിര്‍ത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ചിന്തൂരുവിന് സമീപം മാവോയിസ്റ്റുകള്‍ ബസിലെത്തിയ യാത്രക്കാരെ വളയുകയും രാത്രി 11.30 ഓടെ തീയിടുകയുമായിരുന്നു. 2018, 2019, 2020 എന്നീ വര്‍ഷങ്ങളിലും മേഖലയില്‍ സമാനമായ സംഭവമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചിന്തുരു പൊലിസ് സ്റ്റേഷനിലെ എഎസ്പി കൃഷ്‌ണകാന്ത് പറഞ്ഞു.
also read: റോങ്സൈഡില്‍ കാര്‍ തിരിഞ്ഞു, കുതിച്ചെത്തിയ ബസ് ഇടിച്ചു ; രണ്ട് മരണം