അമരാവതി: ആന്ധ്രാപ്രദേശിൽ 7,224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം സെപ്‌റ്റംബർ 26ന് ശേഷം ആദ്യമായാണ് കൊവിഡ് കേസുകളിൽ വലിയ തോതിൽ വർധനവുണ്ടാകുന്നത്. നിലവിൽ സംസ്ഥാനത്ത് 40,469 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. അതേ സമയം 24 മണിക്കൂറിൽ സംസ്ഥാനത്ത് 2,332 പേർ കൊവിഡ് മുക്തരായി. 15 പേർ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 9,55,455 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ആന്ധ്രാപ്രദേശിൽ 7,224 പേർക്ക് കൊവിഡ് ; 15 മരണം - covid cases
നിലവിൽ സംസ്ഥാനത്ത് 40,469 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
9,07,598 പേർ ഇതുവരെ രോഗമുക്തരായെന്നും മരണസംഖ്യ 7,388 കടന്നെന്നും അധികൃതർ വ്യക്തമാക്കി. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.11 ശതമാനമാണ്. സംസ്ഥാനത്തെ കൊവിഡ് റിക്കവറി റേറ്റ് 95 ശതമാനമായി കുറഞ്ഞെന്നും അധികൃതർ വ്യക്തമാക്കി. ചിറ്റൂർ ജില്ലയിൽ ഇതുവരെ ഒരു ലക്ഷത്തിനടുത്തും ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ ജില്ലകളിൽ 24 മണിക്കൂറിൽ 1000ത്തിനടുത്ത് കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്.
ശ്രീകാകുളത്ത് 662 പേർക്കും നെല്ലൂരിൽ 624 പേർക്കും പ്രകാശം ജില്ലയിൽ 588 പേർക്കും രോഗം സ്ഥിരീകരിച്ചു. കുർണൂലിൽ 507, കൃഷ്‌ണയിൽ 493, വിശാഖപട്ടണത്ത് 470 പേർക്കും അനന്തപുരാമുവിൽ 420 പേർക്കും വിജയനഗരത്തില്‍ 304 പേർക്കും, കടപ്പയിൽ 200 പേർക്കും പുതുതായി രോഗം കണ്ടെത്തി.