ഹൈദരാബാദ്: ആന്ധ്രപ്രദേശ് ഐടി വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ആന്ധ്രപ്രദേശ് ഐടി വ്യവസായ മന്ത്രി മേകപതി ഗൗതം റെഡ്ഡി അന്തരിച്ചു - Gautam Reddy passes away
ദുബായ് എക്‌സ്‌പോയില്‍ പങ്കെടുത്ത ശേഷം രണ്ട് ദിവസം മുൻപാണ് ഗൗതം റെഡ്ഡി തിരിച്ചെത്തിയത്. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ അത്‌മാകുർ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗൗതം റെഡ്ഡി
ദുബായ് എക്‌സ്‌പോയില്‍ പങ്കെടുത്ത ശേഷം രണ്ട് ദിവസം മുൻപാണ് ഗൗതം റെഡ്ഡി തിരിച്ചെത്തിയത്. ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ ആത്‌മാകുർ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗൗതം റെഡ്ഡി. 2014ലും 2019ലും വൈഎസ്‌ആർ കോൺഗ്രസ് പാർട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഗൗതം റെഡ്ഡി 2019ലാണ് വൈഎസ് ജഗൻ മോഹൻ റെഡ്ഡി സർക്കാരില്‍ മന്ത്രിയായത്.
ഗൗതം റെഡ്ഡിയുടെ മകൻ മേകപതി രാജ്‌മോഹൻ റെഡ്ഡി മുൻ എംപിയാണ്. ആന്ധ്രയിലെയും തെലങ്കാനയിലെയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ഗൗതം റെഡ്ഡിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു.