ഈസ്‌റ്റ് ഗോധാവരി:ഭാര്യയും അന്യപുരുഷനുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ അടങ്ങിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ കണ്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് സ്വന്തം മക്കള്‍ക്ക് വിഷം നല്‍കിയതിന് ശേഷം വിഷം കഴിച്ച് ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു. ആന്ധ്രപ്രദേശിലെ ഈസ്‌റ്റ് ഗോദാവരി ജില്ലയിലെ ഗൊകാവരമിലാണ് സംഭവം.
അച്ഛൻ ആദ്യം എലി വിഷം കഴിച്ചതിന് ശേഷം മൂന്ന് കുട്ടികളേയും വിഷം കഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പത്ത് വയസുകാരനായ മകനെ നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ചെങ്കിലും മറ്റ് രണ്ട് കുട്ടികള്‍ വിഷം കഴിച്ചില്ല.
ഇയാള്‍ കുറച്ച് കഴിഞ്ഞപ്പോള്‍ അബോധാവസ്ഥയില്‍ ആവുകയായിരുന്നു. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചു. പൊലീസാണ് ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.