അമരാവതി: കഴിഞ്ഞ 24 മണിക്കൂറിനിടെ ആന്ധ്രാപ്രദേശില്‍ 6151 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.9 ശതമാനമാണ്. 7,728 പേരാണ് രോഗമുക്തരായത്. അതേസമയം 24 മണിക്കൂറിനിടെ 58 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 69831സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഈസ്റ്റ് ഗോദാവരി ജില്ലയിൽ 1,244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചിറ്റൂർ 937, വെസ്റ്റ് ഗോദാവരി 647, പ്രകാശം 554 എന്നിങ്ങനെയും ബാക്കിയുള്ള ഒമ്പത് ജില്ലകളില്‍ 500ല്‍ കുറവും രോഗികളാണ് ഉള്ളത്.