അമരാവതി: ആന്ധ്രപ്രദേശില്‍ 1,271 പുതിയ കൊവിഡ് കേസുകൾ. 464 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ മൂന്ന് മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 9.03 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 8,87,898 പേര്‍ രോഗമുക്തി നേടി. 7,220 പേര്‍ മരണപ്പെട്ടു. നിലവില്‍ 8,142 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ചിറ്റൂര്‍, ഗുണ്ടൂര്‍, വിശാഖപട്ടണം, കൃഷ്ണ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജയനഗരം പടിഞ്ഞാറൻ ഗോദാവരി തുടങ്ങിയ ജില്ലകളില്‍ രോഗികളുടെ എണ്ണം കുറവാണ്. വ്യാഴാഴ്ചയോടെ ചിറ്റൂരിലെ രോഗികളുടെ എണ്ണം 90000 കടന്നു. നിലവില്‍ 1,537 രോഗികളാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
ആന്ധ്രപ്രദേശില്‍ 1,271 പുതിയ കൊവിഡ് രോഗികള്‍, മരണം മൂന്ന് - മരണം മൂന്ന്
ചിറ്റൂര്‍, ഗുണ്ടൂര്‍, വിശാഖപട്ടണം, കൃഷ്ണ തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
![ആന്ധ്രപ്രദേശില്‍ 1,271 പുതിയ കൊവിഡ് രോഗികള്‍, മരണം മൂന്ന് AP clocks 1 271 new coronavirus cases three deaths covid coronavirus andrapradesh three deaths ആന്ധ്രപ്രദേശില്‍ 1,271 പുതിയ കൊവിഡ് രോഗികള്‍ മരണം മൂന്ന് കൊവിഡ് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11242389-thumbnail-3x2-covid---copy.jpg)
ആന്ധ്രപ്രദേശില്‍ 1,271 പുതിയ കൊവിഡ് രോഗികള്‍, മരണം മൂന്ന്
ഗുണ്ടൂരിൽ 24 മണിക്കൂറിനുള്ളിൽ 279 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശാഖപട്ടണം 189, കൃഷ്ണ 161, കടപ്പ, പ്രകാശം ജില്ലകളില്‍ 63 വീതം, അനന്തപുരം 61, കർനൂൾ 52, എസ്പിഎസ് നെല്ലൂർ 43, ഈസ്റ്റ് ഗോദാവരി 27, ശ്രീകാകുളം 21, വിജയനഗരം 15, പശ്ചിമ ഗോദാവരി 12 എന്നിങ്ങനെയാണ് ഇന്നത്തെ കൊവിഡ് കണക്കുകള്‍. അനന്തപുരം, ഗുണ്ടൂർ, വിശാഖപട്ടണം എന്നീ ജില്ലകളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തു.