കേരളം

kerala

ETV Bharat / bharat

ഉഭയകക്ഷി ബന്ധം നിലനിർത്താൻ പരസ്പര സഹകരണമുണ്ടാകണമെന്ന് രാജ്‌നാഥ് സിംഗ് - Any impact on peace, will affect bilateral ties:

നിയന്ത്രണ രേഖയിൽ (എൽഎസി) സമാധാനം പുനഃസ്ഥാപിക്കാതെ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും രാജ്യസഭയിൽ സിംഗ് പറഞ്ഞു.

Rajnath Singh in Rajya Sabha  India China border row  disengagement along LAC border  Rajnath Singh on India-China border row  bilateral relations  രാജ്‌നാഥ് സിംഗ്  ഉഭയകക്ഷി ബന്ധം  ഇന്ത്യ ചൈന ബന്ധം  ഇന്ത്യ ചൈന ബന്ധം ഉഭയകക്ഷി ബന്ധം  Any impact on peace, will affect bilateral ties:  Rajnath Singh
രാജ്‌നാഥ് സിംഗ്

By

Published : Feb 11, 2021, 12:52 PM IST

ന്യൂഡൽഹി: പരസ്പര സഹകരണത്തിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധം നിലനിർത്താൻ കഴിയുകയുള്ളൂവെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. നിയന്ത്രണ രേഖയിൽ (എൽഎസി) സമാധാനം പുനഃസ്ഥാപിക്കാതെ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും രാജ്യസഭയിൽ സിംഗ് പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും പരിശ്രമത്തിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധം നിലനിർത്താൻ കഴിയുകയുള്ളൂ. അതിർത്തി പ്രശ്‌നം സംബന്ധിച്ച ചോദ്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാകും. അതിർത്തിയിലുണ്ടാകുന്ന ഏതൊരു പ്രശ്നവും ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കും. ചൈനയ്ക്ക് ഇത് നന്നായി അറിയാം. കഴിഞ്ഞ വർഷം അതിർത്തിയിൽ ഏറ്റുമുട്ടലുണ്ടായത് മുതൽ ചൈനയുമായി സൈനിക, നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടക്കുകയാണ്. ആദ്യം, ഇരു രാജ്യങ്ങളും എൽ‌എസിയെ അംഗീകരിക്കുകയും മാനിക്കുകയും വേണം. രണ്ടാമതായി, ഏകപക്ഷീയമായി നില മാറ്റാനുള്ള ശ്രമം പാടില്ല. മൂന്നാമത്, എല്ലാ ഒത്തുതീർപ്പുകളും ഇരു പാർട്ടികളും പൂർണമായും അംഗീകരിക്കണമെന്നും പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.

ഒൻപതാം വട്ട സൈനിക കമാൻഡർ തല ചർച്ചകളെ തുടർന്ന് പാങ്കോങ് തടാകത്തിന്‍റെ തെക്ക്, വടക്കൻ തീരങ്ങളിൽ ചൈനീസ്, ഇന്ത്യൻ അതിർത്തി സൈന്യം ബുധനാഴ്ച പിരിച്ചുവിടാൻ നടപടി ആരംഭിച്ചിരുന്നു.

ABOUT THE AUTHOR

...view details