ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്‌ക ശർമയും (Anushka Sharma) ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും (Virat Kohli). അനുഷ്‌കയും കോലിയും എല്ലായിപ്പോഴും മാധ്യമശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ച് നാളായി അനുഷ്‌ക രണ്ടാമതും അമ്മയാകുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
എന്നാല്‍ ഈ വാര്‍ത്തയോട് അനുഷ്‌കയോ ഭര്‍ത്താവ് വിരാട് കോലിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിതാ നിറവയറുമായി കോലിയുടെ കൈ പിടിച്ച് നടന്നു നീങ്ങുന്ന അനുഷ്‌കയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എന്നാല്‍ ഈ വീഡിയോ പുതിയതോ പഴയതോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല (Anushka Sharma Virat Kohli viral video).
Also Read:Anushka Sharma Virat Kohli expecting second child രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി അനുഷ്‌കയും കോലിയും? പ്രഖ്യാപനം കാത്ത് ആരാധകര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന താര ദമ്പതികളുടെ വീഡിയോ ബെംഗളൂരുവില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കറുത്ത നിറമുള്ള അയഞ്ഞ വസ്ത്രത്തിലാണ് വീഡിയോയില്‍ അനുഷ്‌കയെ കാണാനാവുക. ചാര നിറമുള്ള ടീ ഷര്‍ട്ടും ബീജ് പാന്‍റ്‌സുമാണ് കോലി ധരിച്ചിരിക്കുന്നത്.
അടുത്തിടെ താര ദമ്പതികളെ മുംബൈയിലെ ഒരു മറ്റേര്‍ണിറ്റി ക്ലീനിക്കിന് പുറത്തുവച്ച് പാപ്പരാസികള്‍ കണ്ടിരുന്നു. ക്ലീനിക്കിന് പുറത്തുവച്ച് കണ്ട പാപ്പരാസികളോട് തങ്ങളുടെ ചിത്രങ്ങളൊന്നും പകര്‍ത്തരുതെന്ന് ഇരുവരും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
2021ല്‍ ലോക്ക്‌ഡൗൺ സമയത്താണ് അനുഷ്‌കയ്‌ക്കും കോലിക്കും ആദ്യ മകള്‍ വാമിക ജനിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താര ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Also Read:ഇനി അനുഷ്‌ക കുറച്ച് നാള്‍ ഇന്ത്യന്‍ ജേഴ്‌സി അണിയും; പോസ്‌റ്റുമായി താരം
അതേസമയം ചക്‌ദാ എക്‌സ്‌പ്രസിലൂടെ (Chakda Xpress) അനുഷ്‌ക ശര്‍മ വീണ്ടും ബോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. പ്രോസിത് റോയ് സംവിധാനം ചെയ്യുന്ന ചിത്രം മുന്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്‌റ്റന്‍ ജുലന്‍ ഗോസ്വാമിയുടെ കഥയാണ് പറയുന്നത് (Former cricket player Jhulan Goswami). ജുലൻ ഗോസ്വാമിയുടെ വേഷത്തിലാണ് ചിത്രത്തില്‍ അനുഷ്‌ക പ്രത്യക്ഷപ്പെടുക.
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വനിത ഫാസ്‌റ്റ് ബൗളറാണ് ജുലന്‍ ഗോസ്വാമി. ഐസിസിയുടെ മികച്ച വനിത ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരവും ജുലന്‍ ഗോസ്വാമിക്ക് ലഭിച്ചിട്ടുണ്ട്. ഐസിസിയുടെ വനിത ഏകദിന ക്രിക്കറ്റിലെ ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തും ജുലന്‍ ഗോസ്വാമി എത്തിയിട്ടുണ്ട്.
അഭിഷേക് ബാനര്‍ജിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രതിക ഷാ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. ഡയറക്‌ട് ഒടിടി റിലീസ് ആയി നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്‌ക അഭിനയ ലോകത്തേയ്‌ക്ക് മടങ്ങി എത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'സീറോ'യിലായിരുന്നു താരം ഏറ്റവും ഒടുവിലായി വേഷമിട്ടത്.
Also Read:സൂര്യനെ ചുംബിച്ച് അനുഷ്‌ക ശര്‍മ; ആരാധകരോട് ഗുഡ്‌മോര്‍ണിങ് പറഞ്ഞ് താരം