ആരാധകരുടെ പ്രിയ താര ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്‌ക ശർമയും ക്രിക്കറ്റ് താരം വിരാട് കോലിയും (Anushka Sharma and Virat Kohli). ഇരുവരും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ (Anushka and Kohli expecting their second child).
താര ദമ്പതികളോടടുത്ത വൃത്തങ്ങള്‍ പറഞ്ഞ പ്രകാരം, അനുഷ്‌ക ശര്‍മ (Anushka Sharma) രണ്ടാമതും അമ്മയാകാന്‍ ഒരുങ്ങുകയാണ്. ഈ സന്തോഷ വാർത്ത ദമ്പതികൾ പിന്നീട് പൊതുജനങ്ങളെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ കുറച്ച് കാലമായി അനുഷ്‌കയെ മുംബൈയിലോ പൊതു പരിപാടികളിലോ കാണാറില്ല. ഇത് സോഷ്യല്‍ മീഡിയയില്‍, അനുഷ്‌ക ശര്‍മ രണ്ടാമതും അമ്മയാകുന്നു എന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി.
Also Read:സിറ്റിക്കായി ആര്‍പ്പ് വിളിക്കാന്‍ കോലിയും അനുഷ്‌കയും; എഫ്‌എ കപ്പ് ഫൈനലിനിടെയുള്ള ചിത്രങ്ങള്‍ വൈറല്‍
അതേസമയം അനുഷ്‌കയെയും വിരാടിനെയും അടുത്തിടെ മുംബൈയിലെ ഒരു മറ്റേണിറ്റി ക്ലീനിക്കില്‍ വച്ച് പാപ്പരാസികള്‍ കണ്ടിരുന്നതായി (Anushka and Virat seen at maternity clinic) താരങ്ങളോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മുംബൈ മറ്റേണിറ്റി ക്ലീനിക്കില്‍ വച്ച് കണ്ട പാപ്പരാസികളോട് തങ്ങളുടെ ചിത്രം പോസ്‌റ്റ് ചെയ്യരുതെന്നും, തങ്ങള്‍ വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വാഗ്‌ദാനം നല്‍കിയിരുന്നതായും പറയപ്പെടുന്നു.
തങ്ങളുടെ മകള്‍ വാമികയുടെ ചിത്രങ്ങള്‍ ഓൺലൈനിൽ പ്രസിദ്ധീകരിക്കുകയോ അവളുടെ മുഖം പൊതു സ്ഥലത്ത് പ്രദർശിപ്പിക്കുകയോ ചെയ്യാതിരിക്കാൻ എല്ലായ്‌പ്പോഴും അനുഷ്‌കയും കോലിയും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇതുസംബന്ധിച്ച് താര ദമ്പതികള്‍ പ്രസ്‌താവനയും ഇറക്കിയിട്ടുണ്ട് (Anushka and Virat seek privacy for daughter).