കേരളം

kerala

ETV Bharat / bharat

'പ്രിയതമനെ മിസ് ചെയ്യുന്നു'; കോലിയൊടൊപ്പമുള്ള ചിത്രവുമായി അനുഷ്‌ക ശർമ; കമന്‍റുമായി രണ്‍വീർ സിങ് - വിരാട് കോലി

നിലവിൽ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ചക്‌ദ എക്‌സ്‌പ്രസിന്‍റെ ചിത്രീകരണത്തിരക്കിലാണ് അനുഷ്‌ക ശർമ. ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പരക്കായുള്ള പരിശീലനത്തിലാണ് വിരാട് കോലി

T20I India vs Australia match  Anushka Sharma post for virat kohli  anushka sharma missing virat kohli  anushka sharma post for virat kohli ahead of t20i  anushka sharma latest news  anushka sharma latest updates  Anushka Sharma Shares Adorable Post Misses kohli  അനുഷ്‌ക ശർമ്മ ഇൻസ്റ്റഗ്രാം പോസ്റ്റ്  അനുഷ്‌ക ശർമ വിരാട് കോലി  വിരാട് കോലി  രണ്‍വീർ സിങ്
'പ്രിയതമനെ മിസ് ചെയ്യുന്നു'; കോലിയൊടൊപ്പമുള്ള ചിത്രവുമായി അനുഷ്‌ക ശർമ; കമന്‍റുമായി രണ്‍വീർ സിങ്

By

Published : Sep 18, 2022, 3:38 PM IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയോടൊപ്പമുള്ള മനോഹരമായ ചിത്രം ഭാര്യ അനുഷ്‌ക ശർമ്മ കഴിഞ്ഞ ദിവസം തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്ത ചിത്രത്തിന് 24 ലക്ഷത്തിലധികം ലൈക്കുകളാണ് ഇതിനകം ലഭിച്ചത്. കൂടാതെ ബോളിവുഡ് താരങ്ങളായ രണ്‍വീർ സിങ്, സരീൻ ഖാൻ, കരണ്‍ വാഹി എന്നിവരും നിർമാതാവ് സോയ അക്തറും പോസ്റ്റിന് കമന്‍റുകളുമായെത്തി.

'ഇതുപോലുള്ള മനോഹരമായ സ്ഥലങ്ങളിൽ അല്ലെങ്കിൽ ഹോട്ടലിലെ ബയോ ബബിളിൽ പോലും ഈ വ്യക്തിയുമായി സഹകരിക്കുമ്പോൾ ലോകം കൂടുതൽ തിളക്കമുള്ളതും ആവേശകരവും രസകരവും വളരെ മികച്ചതുമാണെന്ന് തോന്നുന്നു. നിങ്ങളെ മിസ് ചെയ്യുന്നു', അനുഷ്‌ക ഫോട്ടോയ്‌ക്ക് താഴെ കുറിച്ചു.

അനുഷ്‌ക ശർമ്മ ഇപ്പോൾ ലണ്ടനിൽ തന്‍റെ ഏറ്റവും പുതിയ ചിത്രമായ ചക്‌ദ എക്‌സ്‌പ്രസിന്‍റെ ചിത്രീകരണത്തിരക്കിലാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ഒരു സ്‌പോർട്‌സ് ബയോപിക് ചിത്രമാണിത്. നെറ്റ്‌ഫ്‌ളിക്‌സിലൂടെ പുറത്തെത്തുന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കായുള്ള പരിശീലനത്തിനായി മൊഹാലിയിലാണ് വിരാട് കോലി. സെപ്‌റ്റംബർ 20നാണ് മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ആരംഭിക്കുക. രണ്ടാം മത്സരം സെപ്‌റ്റംബർ 23ന് നാഗ്‌പൂരിലും, അവസാന മത്സരം 25ന് ഹൈദരാബാദിലും നടക്കും.

ABOUT THE AUTHOR

...view details