മുംബൈ: മാതൃക ദമ്പതികൾ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന അനുഷ്‌ക ശർമ-വിരാട് കോലി താരദമ്പതികളുടെ പുത്തന്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ശനിയാഴ്‌ച(20.08.2022) നടന്ന പ്രൊജക്‌ട് ഷൂട്ടിന് ശേഷം മുംബൈയിലെ മാധ് ദ്വീപിൽ ദമ്പതികൾ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിന്‍റേതായിരുന്നു ദൃശ്യങ്ങൾ. ജോലി തിരക്കിനിടയിലും കുടുംബത്തിനായി വിലപ്പെട്ട കുറച്ച് സമയം അവർ മാറ്റി വയ്‌ക്കുന്നു.
ദൃശ്യങ്ങളിൽ അനുഷ്‌ക കറുത്ത നിറത്തിലുള്ള വസ്‌ത്രവും വിരാട് കോലി പച്ച ഷർട്ടും പാന്‍റ്‌സുമാണ് ധരിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുളള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. 2022 ജനുവരിയിലാണ് ആദ്യത്തെ കണ്‍മണിയായ വാമിക താരദമ്പതികളുടെ ജീവിതത്തിലേക്ക് എത്തിയത്.