കേരളം

kerala

ETV Bharat / bharat

ഇന്ത്യ-റഷ്യ ഉച്ചകോടി നടത്തേണ്ടതില്ലെന്ന തീരുമാനം ഒരുമിച്ചെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം - റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ്

രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി മാറ്റിവെച്ചത് ഇന്ത്യയുടെ ചില വിദേശ നയങ്ങളോടുള്ള റഷ്യയുടെ എതിർപ്പാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു.

anurag srivastava about india russia annual summit  ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി  വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ  റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ്  Nikolay Kudashev
ഇന്ത്യ-റഷ്യ ഉച്ചകോടി നടത്തേണ്ടതില്ലെന്ന തീരുമാനം ഒരുമിച്ചെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം

By

Published : Dec 24, 2020, 4:04 AM IST

Updated : Dec 24, 2020, 6:50 AM IST

ന്യൂഡൽഹി: കൊവിഡ് മൂലം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി നടത്തേണ്ടതില്ലെന്ന തീരുമാനം ഇരുരാജ്യങ്ങളും ഒരുമിച്ചെടുത്തതാണെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ. മറിച്ചുള്ള പ്രചരണങ്ങൾ തെറ്റാണെന്നും നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി മാറ്റിവെച്ചത് ഇന്ത്യയുടെ ചില വിദേശ നയങ്ങളോടുള്ള റഷ്യയുടെ എതിർപ്പാണെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി സംബന്ധിച്ച മാധ്യമ റിപ്പോർട്ടിന് മറുപടിയായാണ് ശ്രീവാസ്‌തവയുടെ പ്രതികരണം. ഉച്ചകോടി സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണെന്ന് ഇന്ത്യയിലെ റഷ്യൻ അംബാസഡർ നിക്കോളായ് കുഡാഷെവ് ട്വീറ്റ് ചെയ്‌തു. ഉച്ചകോടിക്കായുള്ള പുതിയ തിയതി പിന്നീട് തീരുമാനിക്കുമെന്നും നിക്കോളാസ് അറിയിച്ചു.

Last Updated : Dec 24, 2020, 6:50 AM IST

ABOUT THE AUTHOR

...view details