കേരളം

kerala

ETV Bharat / bharat

'ഇത് അവിശ്വസനീയം'; അനുപം ഖേറിന് വിമാനത്തില്‍ സ്വീകരണമൊരുക്കി ക്രൂ അംഗങ്ങളും യാത്രക്കാരും - താരം

ബെംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ ബോളിവുഡിന്‍റെ പ്രിയതാരം അനുപം ഖേറിന് ഊഷ്‌മള സ്വീകരണമൊരുക്കി ഇന്‍ഡിഗോ വിമാനത്തിലെ ക്രൂ അംഗങ്ങളും യാത്രക്കാരും, നന്ദിയറിച്ച് താരം.

Anupam Kher  anupam kher greeted in bengaluru flight  bollywood actor anupam kher  Anupam Kher gets special token of love  Indigo crew and Passengers  Bollywood Star  ഇത് അവിശ്വസനീയം  ബെംഗളൂരുവിലേക്ക് പറന്ന അനുപം ഖേറിന്  അനുപം ഖേറിന് സ്വീകരണമൊരുക്കി ഇന്‍ഡിഗോ  ഇന്‍ഡിഗോ ക്രൂ അംഗങ്ങളും യാത്രക്കാരും  ബെംഗളൂരു  അനുപം ഖേര്‍  താരം  യാത്രക്കാര്‍
ബെംഗളൂരുവിലേക്ക് പറന്ന അനുപം ഖേറിന് സ്വീകരണമൊരുക്കി ഇന്‍ഡിഗോ ക്രൂ അംഗങ്ങളും യാത്രക്കാരും

By

Published : Mar 27, 2023, 6:10 PM IST

ഹൈദരാബാദ്:ബെംഗളൂരുവിലേക്കുള്ള യാത്രയ്‌ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ ലഭിച്ച സ്വീകരണത്തിന് മനസുകൊണ്ട് നന്ദി കുറിച്ച് ബോളിവുഡിന്‍റെ പ്രിയതാരം അനുപം ഖേര്‍. ഇന്‍ഡിഗോ വിമാനത്തിന്‍റെ ക്രൂ അംഗങ്ങള്‍ കൈമാറിയ പ്രത്യേക കയ്യെഴുത്ത് കുറിപ്പും വിമാനത്തിലെ യാത്രക്കാര്‍ നല്‍കിയ ഊഷ്‌മള വരവേല്‍പ്പിനുമാണ് താരം സമൂഹമാധ്യമമായ ഇന്‍സ്‌റ്റഗ്രാമിലൂടെ നന്ദി അറിയിച്ചത്. തനിക്ക് വിമാനത്തില്‍ നിന്ന് ലഭിച്ച കുറിപ്പും രണ്ട് വീഡിയോകളുമാണ് താരം തന്‍റെ അക്കൗണ്ടിലൂടെ പങ്കുവച്ചത്.

ആരാധകരുടെ സ്വീകരണം: യാത്രക്കാര്‍ താരത്തിനൊപ്പം ഫോട്ടോയ്‌ക്ക് പോസ്‌ ചെയ്യാന്‍ ശ്രമിക്കുന്നതാണ് താരം പങ്കുവച്ച ആദ്യ വീഡിയോ. ഇതില്‍ ഫോട്ടോയ്‌ക്ക് സൗകര്യമൊരുക്കാനും താരത്തിനെ അഭിനന്ദിക്കാനുമായി ഒരു ക്രൂ മെമ്പര്‍ ആങ്കറായി പ്രവര്‍ത്തിക്കുന്നതും കാണാം. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ കസേരകളിൽ നിന്ന് എഴുന്നേൽക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

കാരണം ഞങ്ങള്‍ക്ക് ഫോട്ടോയില്‍ എല്ലാവരെയും ഉള്‍പ്പെടുത്തണമെന്നുണ്ട്. മിസ്‌റ്റർ അനുപം ഖേറിന് ഹൃദയം നിറഞ്ഞ നന്ദിയറിയിച്ചുകൊണ്ട് കരഘോഷം മുഴക്കൂ എന്നും അവര്‍ യാത്രക്കാരോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഫോട്ടോയ്‌ക്ക് ശേഷം ഇവര്‍ അനുപം ഖേറിന് നന്ദി അറിയിക്കുകയും ചെയ്‌തിരുന്നു.

നന്ദിയറിയിച്ച് താരം: തനിക്ക് ലഭിച്ച് സ്വീകരണത്തിന് അനുപം ഖേര്‍ നന്ദിയറിയിക്കുന്നതാണ് രണ്ടാമത്തെ വീഡിയോ. ഇതിനായി മൈക്രോഫോണ്‍ ഉപയോഗിച്ച്, താരം ഇങ്ങനെ തുടര്‍ന്നു: "എന്നെ ഈ രീതിയിൽ അഭിവാദ്യം ചെയ്‌തത് അവിശ്വസനീയമാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ മഹത്തായ അംഗീകാരത്തിന് ക്യാപ്റ്റന്‍, ക്രൂ, കൂടാതെ നിങ്ങൾക്കെല്ലാവർക്കും എന്‍റെ നന്ദി.

നിങ്ങൾക്ക് എല്ലാവര്‍ക്കും ആശംസകളും നേരുന്നു". മാത്രമല്ല ക്രൂ അംഗങ്ങളിൽ നിന്ന് ലഭിച്ച പ്രത്യേക പരിഗണനയ്ക്ക് ഇന്‍ഡിഗോയ്‌ക്കും അദ്ദേഹം ഇന്‍സ്‌റ്റഗ്രാമില്‍ നന്ദി അറിയിച്ചു. ഇന്‍ഡിഗോയുടെ അക്കൗണ്ട് ടാഗ് ചെയ്‌തായിരുന്നു താരത്തിന്‍റെ നന്ദി പ്രകാശനം.

സാധാരണ യാത്രക്കാരിയായി ദീപിക:അടുത്തിടെ പ്രത്യേക ചാര്‍ട്ടേഡ് വിമാനവും ബിസിനസ് ക്ലാസുമെല്ലാം ഒഴിവാക്കി ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണ്‍ ഇക്കണോമി ക്ലാസില്‍ യാത്രക്കാരിയായെത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അംഗരക്ഷകനൊപ്പം നടന്നു നീങ്ങുന്ന തങ്ങളുടെ ഇഷ്‌ടതാരത്തെ ചിലരെല്ലാം മൊബൈലിലും പകര്‍ത്താന്‍ മത്സരിച്ചു. മറ്റു ചിലര്‍ ആരാധനയോടെ 'ഹായ് ദീപിക' എന്ന് നീട്ടി വിളിച്ചുവെങ്കിലും താരം അതൊന്നും ശ്രദ്ധിക്കാതെ മറ്റ് സാധാരണ യാത്രക്കാരെ പോലെ നടന്നു നീങ്ങുകയായിരുന്നു.

യാത്രക്കാരില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ 'ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന ദീപിക പദുകോണിനെ കണ്ടപ്പോള്‍' എന്ന അടിക്കുറിപ്പോടെ 'വൈറൽ ഭയാനി' എന്ന ഹാന്‍ഡിലാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ നിരവധി പേര്‍ പ്രതികരണവുമായെത്തുകയും ചെയ്‌തു. ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റും അതേ നിറത്തിലുള്ള തൊപ്പിയും സൺഗ്ലാസും ധരിച്ച് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാന്‍ ആരോടും ആശയവിനിമയം നടത്താതെ കടന്നുപോകുന്ന ദീപികയെയായിരുന്നു വീഡിയോയില്‍ കണ്ടത്.

also read: ദീപിക സിംപിളാണ്; സമൂഹമാധ്യമങ്ങളില്‍ വൈറലായി ദീപിക പദുക്കോണിന്‍റെ വിമാനയാത്ര

Also Read:'ബെംഗളൂരുവില്‍ ജനിച്ച നിനക്ക് കന്നട അറിയില്ലേ'; വിമാനത്താവളത്തില്‍ അപമാനിതനായെന്നറിയിച്ച് സല്‍മാന്‍ യൂസുഫ് ഖാന്‍

ABOUT THE AUTHOR

...view details