കേരളം

kerala

ETV Bharat / bharat

'ആടുജീവിതത്തിന്‍റെ ഭാഗം ആകാത്തതില്‍ അസൂയ'; പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് അനുപം ഖേര്‍ - Anupam Kher about Prithviraj Aadujeevitham

Anupam Kher about Aadujeevitham ബ്ലെസി ഏറ്റവും മികച്ച സംവിധായകനെന്ന് അനുപം ഖേര്‍. അനുപം ഖേറിന് നന്ദി പറഞ്ഞ് ബ്ലെസി...

ബ്ലെസിയുടെ ആടുജീവിതം  ആടുജീവിതം  ബെന്യാമിന്‍റെ ആടുജീവിതം  Anupam Kher about Aadujeevitham  Anupam Kher about Blessy movie  Aadujeevitham  Aadujeevitham movie  Aadujeevitham novel  Anupam Khers X post about Aadujeevitham  Blessy replied to Anupam Kher  ആടുജീവിതത്തെ പ്രശംസിച്ച് അനുപം ഖേര്‍  അനുപം ഖേറിന് നന്ദി പറഞ്ഞ് ബ്ലെസി  Anupam Kher about Prithviraj Aadujeevitham  Anupam Kher tweet on Aadujeevitham
Anupam Kher about Prithviraj Aadujeevitham

By ETV Bharat Kerala Team

Published : Dec 6, 2023, 1:45 PM IST

പൃഥ്വിരാജ് (Prithviraj) ആരാധര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസിയുടെ 'ആടുജീവിതം' (Aadujeevitham). വിഖ്യാത എഴുത്തുകാരന്‍ ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി ബ്ലെസി അതേ പേരില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബായാണ് പൃഥ്വിരാജ് പകര്‍ന്നാടുക.

റിലീസിന് മുമ്പ് തന്നെ ചിത്രം രാജ്യാന്തര തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. പൃഥ്വിയുടെ 'ആടുജീവിത'ത്തെ പ്രശംസിച്ച് ബോളിവുഡ് താരം അനുപം ഖേര്‍ (Anupam Kher) രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് അനുപം ഖേറിന്‍റെ പ്രതികരണം (Anupam Khers about Aadujeevitham).

'ആടുജീവിത'ത്തിന്‍റെ ഭാഗം ആകാന്‍ കഴിയാത്തതില്‍ അസൂയ ഉണ്ടെന്നാണ് അനുപം ഖേര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. 'ആടുജീവിത'ത്തിന്‍റെ ഒരു വീഡിയോയും താരം എക്‌സില്‍ പങ്കുവച്ചിട്ടുണ്ട് (Anupam Khers X post about Aadujeevitham).

Also Read:'അതിജീവനത്തിന്‍റെ ഏറ്റവും വലിയ സാഹസികത' ; ആടുജീവിതം അടുത്ത വര്‍ഷം, റിലീസ് തീയതി പുറത്ത്

'പ്രിയപ്പെട്ട ബ്ലെസി സർ! ക്ലാസിക് മലയാളം ചിത്രം പ്രണയത്തിൽ നിങ്ങളോടൊപ്പം പ്രവർത്തിക്കാനായത് ബഹുമതിയായാണ് ഞാന്‍ കരുതുന്നത്. ഇപ്പോൾ വരാനിരിക്കുന്ന താങ്കളുടെ ആടുജീവിതം ചിത്രത്തിന്‍റെ ടീസർ കണ്ടു. താങ്കൾ ശരിക്കും നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ്. ഞാൻ ഈ പ്രോജക്‌ടിന്‍റെ ഭാഗം അല്ലാത്തതിൽ അൽപ്പം അസൂയ ഉണ്ട്. താങ്കൾക്കും ടീമിനും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.'-ഇപ്രകാരമാണ് അനുപം ഖേര്‍ എക്‌സില്‍ കുറിച്ചത്.

അനുപം ഖേറിന്‍റെ കുറിപ്പ് സംവിധായകന്‍ ബ്ലെസിയുടെയും ശ്രദ്ധയില്‍പ്പെട്ടു. 'അനുപം ഖേര്‍ ജി, താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. താങ്കളെ പോലുള്ള മുതിര്‍ന്ന അനുഭവ സമ്പത്തുള്ള ഒരു നടന്‍റെ അഭിനന്ദനം തീര്‍ച്ചയായും ആടുജീവിതത്തിന് വളരെ അധികം ഫലപ്രദമായിരിക്കും. അതിജീവിനത്തിന്‍റെ ഈ കഥ താങ്കളെയും പ്രേക്ഷകരെയും ഹൃദയത്തില്‍ സ്‌പര്‍ശിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'-ഇപ്രകാരമാണ് ബ്ലെസി മറുപടി കുറിച്ചത് (Blessy replied to Anupam Kher).

നേരത്തെ ബ്ലെസി സംവിധാനം ചെയ്‌ത 'പ്രണയം' എന്ന ചിത്രത്തില്‍ അനുപം ഖേര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായി എത്തിയത്.

അതേസമയം 2024 ഏപ്രില്‍ 10നാണ് 'ആടുജീവിതം' ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുക. ചിത്രീകരണം തുടങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായാണ് ആടുജീവിതം തിയേറ്ററുകളില്‍ എത്തുക.

2018 മാര്‍ച്ചില്‍ കേരളത്തില്‍ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 2019 മുതല്‍ 2020 മാര്‍ച്ച് വരെ ജോര്‍ദാനില്‍ ചിത്രീകരണം തുടര്‍ന്നു. ഇതിനിടെ കൊവിഡ് മഹാമാരിയില്‍ 'ആടുജീവിതം' ടീം ജോര്‍ദാനില്‍ കുടുങ്ങിപ്പോയിരുന്നു. പിന്നീട് 2022 ഏപ്രിലില്‍ അള്‍ജീരിയയിലും ശേഷം മെയ് മാസം വീണ്ടും ജോര്‍ദാനിലും സിനിമയുടെ ഷൂട്ടിംഗ് തുടര്‍ന്നു. തുടര്‍ന്ന് 2022 ജൂലൈയില്‍ 'ആടുജീവിതം' ചിത്രീകരണം പൂര്‍ത്തിയാക്കി.

പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ അമല പോള്‍, ശോഭ മോഹന്‍ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കൂടാതെ നിരവധി വിദേശ കലാകാരന്‍മാരും സിനിമയില്‍ അണിനിരക്കുന്നു.

Also Read:മുഖം നിറയെ അഴുക്കും ജഡ കയറിയ മുടിയുമായി പൃഥ്വിരാജ്; ആടുജീവിതം ആദ്യ പോസ്‌റ്റര്‍ പുറത്ത്

ABOUT THE AUTHOR

...view details