മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തു നിറച്ച വാഹനം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തി അസിസ്‌റ്റന്‍റ് പൊലീസ് ഇൻസ്‌പെക്‌ടർ സച്ചിൻ വാസെയാണോ എന്ന് എൻഐഎ അന്വേഷിക്കുന്നു. സച്ചിൻ വാസെയാണ് ആദ്യ ഘട്ടത്തില്‍ കേസ് അന്വേഷിച്ചിരുന്നത്. അംബാനിയുടെ വസതി ആന്‍റിലിയയ്‌ക്ക് സമീപം സ്‌കോർപിയോ ഉപേക്ഷിച്ച സ്ഥലത്ത് സച്ചിൻ വാസെ ഉണ്ടായിരുന്നോ എന്നാണ് എൻഐഎ അന്വേഷിക്കുന്നത്.
ആന്‍റിലിയ കേസ്; സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തി സച്ചിൻ വാസെയാണോ എന്ന് എൻഐഎ അന്വേഷിക്കുന്നു - suv case Sachin Waze
മാർച്ച് 12ന് സച്ചിൻ വാസെ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു.
എസ്‌യുവി കേസ്; സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തി സച്ചിൻ വാസെയാണോ എന്ന് എൻഐഎ അന്വേഷിക്കുന്നു
അതേ സമയം വാഹനത്തിന്‍റെ ഉടമ മൻസുഖ് ഹിരണിന്‍റെ മരണവുമായി ബന്ധപ്പെട്ട് സച്ചിൻ വാസെയെ മുംബൈ പോലീസ് ആസ്ഥാനത്തെ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റി. മാർച്ച് അഞ്ചിനാണ് മൻസുഖ് ഹിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായി സച്ചിൻ വാസെയെ എൻഐഎ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. മാർച്ച് 12ന് സച്ചിൻ വാസെ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. 19നാണ് ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത്.